Tuesday, 23 December 2025

Humble salutation to the Master craftsman of Malayalam Cinema

ക്രിട്ടിക്‌സ് ബന്ധുകൂടിയായ പ്രിയപ്പെട്ട തിരക്കഥാകൃത്തിന്, നടന്, സംവിധായകന് കണ്ണീര്‍പ്രണാമം. രണ്ടുവര്‍ഷം മുമ്പ് ക്രിട്ടിക്‌സിന്റെ പരമോന്നത ബഹുമതിയായ റൂബി ജൂബിലി പുരസ്‌കാരം ഏറ്റുവാങ്ങാനും ഉദ്ഘാടനം ചെയ്യാനുമായി സദയം എത്തിച്ചേര്‍ന്ന് ഞങ്ങളെ അനുഗ്രഹിച്ച ധന്യ സ്മരണകള്‍ കൂടി ഓര്‍ത്തുകൊള്ളട്ടെ. പ്രിയപ്പെട്ട ശ്രീനിവാസന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

47-ാമത് കേരളക്രിട്ടിക്‌സ്
പുരസ്‌കാരച്ചടങ്ങ് ശ്രീനിവാസന്‍
ഉദ്ഘാടനം ചെയ്തപ്പോള്‍



 

Wednesday, 29 October 2025

ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡ്: സി എസ് മീനീക്ഷി മികച്ച ഗ്രന്ഥകാരി, ഡോ.സെബാസ്റ്റിയന്‍ ജോസഫ് മികച്ച ലേഖകന്‍ ഡോ.ടി.ജിതേഷിന് ജൂറി പുരസ്‌കാരം

തിരുവനന്തപുരം: സി.എസ്. മീനാക്ഷിയുടെ . 'പെണ്‍പാട്ടുതാരകള്‍: മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്‌കാരങ്ങള്‍'എന്ന പഠനഗ്രന്ഥത്തിന് 2024 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്‌കാരം. ഡോ. സെബാസ്ററ്യന്‍ ജോസഫ് രചിച്ച  'ഭ്രമയുഗംസൃഷ്ടിക്കുന്ന ചലച്ചിത്ര ചരിത്ര ആര്‍ക്കൈവുകൾ' മികച്ച ലേഖനത്തിനുമുള്ള അവാര്‍ഡ് നേടി.

5000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് മികച്ച ഗ്രന്ഥത്തിനുള്ള പുരസ്‌കാരം. മികച്ച ചലച്ചിത്ര ലേഖകന് 3000 രൂപയും ശില്‍പവും പ്രശസ്തിപത്രവും ലഭിക്കും.

ഡോ. ടി ജിതേഷ് രചിച്ച  'ദൃശ്യവിചാരവും സിദ്ധാന്തവും' എന്ന ചലച്ചിത്ര ഗ്രന്ഥം 1000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നജൂറിയുടെ പ്രത്യേകപുരസ്‌കാരത്തിന് അര്‍ഹമായി.

ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, ഡോ .ജോസ് .കെ. മാനുവല്‍, എ.ചന്ദ്രശേഖര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മികച്ച ചലച്ചിത്ര ഗ്രന്ഥകര്‍ത്താവിനെ തെരഞ്ഞെടുത്തത്. ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനായ ലേഖനവിഭാഗത്തില്‍, ഡോ അരവിന്ദന്‍ വല്ലച്ചിറ, ഡോ. എം.ഡി.മനോജ്, എ .ചന്ദ്രശേഖര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.

അടുത്തുതന്നെ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഡോ ജോര്‍ജ്ജ് ഓണക്കൂര്‍, തേക്കിന്‍കാട് ജോസഫ് എന്നിവരറിയിച്ചു.