Wednesday 16 October 2019

41st FILM CRITICS AWARDS NITE 2018-Kayamkulam

കായംകുളത്തെ താരരാവ്
2019 ഒകേ്ടാബര്‍ 16.. കായംകുളത്തെ അക്ഷരാര്‍ത്ഥത്തില്‍ താരാപഥമാക്കിത്തീര്‍ത്ത രാവായിരുന്നു അത്. 41-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ ഫിലിം അവാര്‍ഡ്‌സ് വിതരണത്തിന് ഗോകുലം മൈതാനിയിലെ വിശാലമായ കമാനവും പന്തലും സാക്ഷ്യമാക്കി ആയിരങ്ങള്‍ തടിച്ചു കൂടിയ രാവില്‍ വെള്ളിത്തിരയിലെ താരങ്ങള്‍ അവര്‍ക്കൊപ്പം കൈകോര്‍ത്തു. അവരെ അഭിസംബോധന ചെയ്തു. ആടിയും പാടിയും അവരെ കൈയിലെടുത്തു.
അവാര്‍ഡ് നിശ വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍.കരുണ്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ.ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫ് പ്രസംഗിച്ചു. ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മുതിര്‍ന്ന അംഗങ്ങളായ ട്രഷറര്‍ ബാലന്‍ തിരുമല, എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം അഡ്വ.പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍ എന്നിവരെ ആദരിച്ചു. ആളൊരുക്കത്തിന്റെ പേരില്‍ ഫിലിം ക്രിട്ടിക്‌സ് റൂബി ജൂബിലി പുരസ്‌കാരം നേടിയ നടന്‍ ഇന്ദ്രന്‍സ് സംവിധായകന്‍ ജയരാജില്‍ നിന്ന് ബഹുമതി  ഏറ്റുവാങ്ങി.
മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ സന്ദീപ് സേനനും അനില്‍ സേവ്യറും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള ബഹുമതി ഭയാനകത്തിനു വേണ്ടി ജയരാജ് ഷാജി എന്‍ കരുണില്‍ നിന്നേറ്റുവാങ്ങി. മായാനദി, തരംഗം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച പുതുമുഖനടനുള്ള അവാര്‍ഡ് ടൊവിനോ തോമസ് ഗോകുലം ഗോപാലനില്‍ നിന്ന് ഏറ്റുവാങ്ങി.
ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സംവിധായകന്‍ ബാലു കിരിയത്തിന് ഷാജി എന്‍ കരുണ്‍ സമ്മാനിച്ചു.
2016 ലെ മികച്ച ഗ്രന്ഥത്തിനുള്ള മണ്ണാറക്കയം അവാര്‍ഡ് നേടി എം.ഡി.മനോജ്, 2017ലെ മികച്ച ഗ്രന്ഥത്തിനുള്ള ബഹുമതി നേടിയ ഡോ.അരവിന്ദന്‍ വല്ലച്ചിറ 2016ലെ ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡും 2016ലെ മികച്ച ലേഖനത്തിനുള്ള അവാര്‍ഡു്ം നേടിയ രാകേഷ് ആര്‍.നാഥ് എന്നിവരും ഷാജി എന്‍ കരുണില്‍ നിന്ന് അവാര്‍ഡുകളേറ്റുവാങ്ങി.
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: വി.സി.അഭിലാഷ്(ചിത്രം:ആളൊരുക്കം), മികച്ചതിരക്കഥാകൃത്ത് :  സജീവ് പാഴൂര്‍ (ചിത്രം : തൊണ്ടിമുതലും ദൃക്സാക്ഷിയും),മികച്ച ഗാനരചയിതാവ് :  ഡോ.എം.ജി.സദാശിവന്‍ (ചിത്രം: എന്റെ പ്രിയതമന്),മികച്ച സംഗീത സംവിധാനം : 4 മ്യൂസിക്സ് (ചിത്രം: മീസാന്‍, സദൃശ്യവാക്യം 24:29),, ചിത്രം: കിണര്‍),മികച്ച ഛായാഗ്രാഹകന്‍ : നിഖില്‍ എസ്.പ്രവീണ്‍ (ചിത്രം ഭയാനകം),മികച്ച ചിത്രസന്നിവേശകന്‍ : അയൂബ് ഖാന്‍ (ചിത്രം: ലക്ഷ്യം),മികച്ച ശബ്ദലേഖകന്‍ : രംഗനാഥ് രവി (ചിത്രം: നവല്‍ എന്ന ജുവല്‍),മികച്ച കലാസംവിധായകന്‍ : മായാശിവ (ചിത്രം: ഥന്‍)
മികച്ച മേക്കപ്പ്മാന്‍ : എന്‍.ജി. റോഷന്‍ (ചിത്രം: നവല്‍ എന്ന ജുവല്‍),മികച്ച വസ്ത്രാലങ്കാരം : എസ്.കെ.സതീഷ് (ചിത്രം: നവല്‍ എന്ന ജുവല്‍),
മികച്ച നവാഗത പ്രതിഭ : ശ്രീകാന്ത് മേനോന്‍ (ചിത്രം : ആളൊരുക്കം),
മികച്ച ജനപ്രിയസിനിമ : മുളകുപാടം ഫിലിംസ്( രാമലീല),
ബാലചിത്രം : ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ (സംവിധാനം : വിജയകൃഷ്ണന്‍)
സാമൂഹികപ്രസക്തിയുള്ള ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം:
കിണര്‍ (സംവിധാനം എം.എ.നിഷാദ്) നടിഛ ഷീലു ഏബ്രഹാം(സദൃശ്യവാക്യം) തുടങ്ങിയവര്‍ക്ക് ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.
തട്ടത്തിന്‍ മറയത്തിലൂടെ മലയാളിയുടെ ഇഷ്ടനായികയായിത്തീര്‍ന്ന ഇഷ തല്‍വാര്‍, വിമാനത്തിലൂടെ പ്രശസ്തയായ കലാതിലകം ദുര്‍ഗാ കൃഷ്ണ, അഡാര്‍ ലവ് നായിക നൂറിന്‍ ഷെറിഫ് തുടങ്ങിയവരുടെ നൃത്തം യുവതലമുറയുടെ ഹരമായ ഹരിശങ്കറിന്റെ ഗാനങ്ങള്‍ എല്ലാമായി അവിസ്മരണീയരാവായി മാറി ഈ സായാഹ്‌നം






























































No comments:

Post a Comment