Saturday 3 December 2022

tribute to kochupreman


 സമഗ്ര സംഭാവനയ്ക്കുള്ള ക്രിട്ടിക്‌സ് ചലച്ചിത്രപ്രതിഭാ പുരസ്‌കാരം ഇത്തവണ കൊച്ചുപ്രേമനായിരുന്നു. പാവം അതു വാങ്ങാന്‍ നില്‍ക്കാതെ കടന്നുപോയല്ലോ ആദരാഞ്ജലി, സ്‌നേഹം


Saturday 29 October 2022

ചലച്ചിത്രഗ്രന്ഥം, നിരൂപണം: ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ മണ്ണാറക്കയം ബേബി രചനാ അവാര്‍ഡിന് ചലച്ചിത്ര ഗ്രന്ഥങ്ങങളും സിനിമാലേഖനങ്ങളും ക്ഷണിച്ചു. 2021 ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ലേഖനങ്ങളുമാണ് അവാര്‍ഡിന് പരിഗണിക്കുക. ശില്‍പവും പ്രശസ്തിപത്രവുടങ്ങുന്ന അവാര്‍ഡിന് പൂരിപ്പിച്ച അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും നാലു കോപ്പി വീതം, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം 686001 എന്ന വിലാസത്തില്‍ നവംബര്‍ 15 ന് അകം കിട്ടത്തക്കവിധം അയയ്ക്കണം.

 പുസ്തകത്തിന് 500 രൂപയും ലേഖനത്തിന് 300 രൂപയും അപേക്ഷാഫീസായി കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം മെയിന്‍ ശാഖ, (IFSC  UBIN0533637)യില്‍ 336302010004620 എന്ന അക്കൗണ്ട് നമ്പറില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്ത രസീതും ഒപ്പം വയ്ക്കണം.

 അപേക്ഷാ ഫോമും നിബന്ധനകളും keralafilmcritics@gmail.comഎന്ന ഇമെയില്‍ വിലാസത്തില്‍ നിന്ന് ഇമെയിലിലൂടെയും www. keralafilmcritics.com. എന്ന വെബ്സൈറ്റില്‍ നിന്ന് നേരിട്ടു ഡൗണ്‍ലോഡ് ചെയ്തും ലഭ്യമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 98464 78093.

 



Thursday 27 October 2022

എ.ചന്ദ്രശേഖറിന് ആശംസകള്‍

 

ഗോവയില്‍ നടക്കുന്ന 53-ാമത് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ഇന്ത്യന്‍ പനോരമ നോണ്‍ ഫീച്ചര്‍ ജൂറിയംഗമായി തെരഞ്ഞെടുക്കപ്പെട്ട കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ സെക്രട്ടറി കൂടിയായ പ്രമുഖ ചലച്ചിത്ര നിരൂപകന്‍ ശ്രീ എ.ചന്ദ്രശേഖറിന് ആശംസകള്‍

തേക്കിന്‍കാട് ജോസഫ്

ജനറല്‍ സെക്രട്ടറി


Wednesday 19 October 2022

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2021: ആവാസവ്യൂഹം മികച്ച ചിത്രം, മാര്‍ട്ടിന്‍ പ്രക്കാട്ട് മികച്ച സംവിധായകന്‍, ദുല്‍ഖര്‍ സല്‍മാന്‍ നല്ല നടന്‍, ദുര്‍ഗാ കൃഷ്ണ നല്ല നടി. ജോഷിക്ക് ചലച്ചിത്രരത്‌നം, സുരേഷ് ഗോപിക്ക് റൂബി ജൂബിലി അവാര്‍ഡ്


തിരുവനന്തപുരം: കൃഷാന്ത് നിര്‍മ്മിച്ചു സംവിധാനം ചെയ്ത ആവാസവ്യൂഹം 2021 ലെ മികച്ച സിനിമയ്ക്കുള്ള 45-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി കൃഷാന്തിനു(ചിത്രം:ആവാസവ്യൂഹം)ലഭിക്കും. മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ് മികച്ച സംവിധായകന്‍ (ചിത്രം:നായാട്ട്). കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളി ലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായി. ദുര്‍ഗാ കൃഷ്ണയാണ് (ചിത്രം: ഉടല്‍) മികച്ച നടി.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച,് ജൂറി കണ്ട് നിര്‍ണ യിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എം.എഫ്. തോമസ്, എ ചന്ദ്രശേഖര്‍, ഡോ.അരവിന്ദന്‍ വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, പ്രഫ.വിശ്വമംഗലം സുന്ദരേശന്‍, ബാലന്‍ തിരുമല, ജി. ഗോപിനാഥ്, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. 


ജോഷിക്ക് ചലച്ചിത്രരത്നം

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ ജോഷിക്ക് നല്‍കും. 

റൂബി ജൂബിലി അവാര്‍ഡ് സുരേഷ് ഗോപിക്ക്

വര്‍ഷങ്ങളായി അഭിനയമികവുകൊണ്ട് മലയാളി പ്രേക്ഷകരെ ആരാധകരാക്കി നിര്‍ത്തുന്ന, അനനുകരണീയ അഭിനയശൈലിയുടെ ഉടമ ശ്രീ സുരേഷ് ഗോപിക്ക്് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും


ചലച്ചിത്രപ്രതിഭാ പുരസ്‌കാരം

വൈവിദ്ധ്യമാര്‍ന്ന അഭിനയശൈലിയും നിലപാടുകളുമുള്ള സംവിധായകശൈലിയും കൈമുതലാക്കിയ അനുഗൃഹീത നടി രേവതി, പകരം വയ്ക്കാനില്ലാത്ത അഭിനയപ്രതിഭാസമായ ബഹുഭാഷാനടി ഉര്‍വശി, സ്വഭാവവേഷങ്ങള്‍ക്ക് വേറിട്ടൊരു വ്യക്തിത്വം പകര്‍ന്നുനല്‍കിയ നടന്‍ ബാബു നമ്പൂതിരി, അഭിനയമികവിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്ന നടന്‍ കൊച്ചുപ്രേമന്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.


മറ്റ് അവാര്‍ഡുകള്‍

മികച്ച രണ്ടാമത്തെ ചിത്രം: മിന്നല്‍ മുരളി. (നിര്‍മ്മാണം : സോഫിയ പോള്‍)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: ബേസില്‍ ജോസഫ്.

മികച്ച സഹനടന്‍ : ഉണ്ണി മുകുന്ദ ന്‍(ചിത്രം: മേപ്പടിയാന്‍)

മികച്ച സഹനടി : മഞ്ജു പിള്ള (ചിത്രം: ഹോം)

മികച്ച ബാലതാരം : മാസ്റ്റര്‍ ആന്‍ മയ്(ചിത്രം: എന്റെ മഴ), മാസ്റ്റര്‍ അഭിമന്യു (ചിത്രം: തുരുത്ത്)              

മികച്ച തിരക്കഥ : ജീത്തു ജോസഫ് (ചിത്രം ദൃശ്യം-2), ജോസ് കെ.മാനുവല്‍ (ചിത്രം ഋ) 

മികച്ച ഗാനരചയിതാവ് : ജയകുമാര്‍ കെ പവിത്രന്‍ (ചിത്രം : എന്റെ മഴ)

മികച്ച സംഗീത സംവിധാനം : ഹിഷാം അബ്ദുല്‍ വഹാബ്(ചിത്രം : ഹൃദയം, മധുരം)

മികച്ച പിന്നണി ഗായകന്‍ : സൂരജ് സന്തോഷ് (ഗാനം :ഗഗനമേ ചിത്രം: മധുരം)

മികച്ച പിന്നണി ഗായിക : അപര്‍ണ രാജീവ് (ഗാനം തിര തൊടും തീരം മേലെ...ചിത്രം തുരുത്ത്)

മികച്ച ഛായാഗ്രാഹകന്‍ : അസ്ലം കെ പുരയില്‍ (ചിത്രം: സല്യൂട്ട്)

മികച്ച ചിത്രസന്നിവേശകന്‍ : പ്രജീഷ് പ്രകാശ് (ചിത്രം: ഹോം)

മികച്ച ശബ്ദലേഖകന്‍ : സാന്‍ ജോസ് ( ചിത്രം : സാറാസ്)

മികച്ച കലാസംവിധായകന്‍ : മനു ജഗത് (ചിത്രം: മിന്നല്‍ മുരളി) 

മികച്ച മേക്കപ്പ്മാന്‍ : ബിനോയ് കൊല്ലം (ചിത്രം : തുരുത്ത് )

മികച്ച വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍ (ചിത്രം: സബാഷ് ചന്ദ്രബോസ്)

മികച്ച ജനപ്രിയ ചിത്രം: ഹൃദയം (സംവിധാനം : വിനീത് ശ്രീനിവാസന്‍)

മികച്ച നവാഗത പ്രതിഭകള്‍: 

സംവിധാനം: സാനു ജോണ്‍ വര്‍ഗീസ് (ചിത്രം ആര്‍ക്കറിയാം), ഫാ വര്‍ഗീസ് ലാല്‍ (ചിത്രം:ഋ), ബിനോയ് വേളൂര്‍ (ചിത്രം മോസ്‌കോ കവല), കെ.എസ് ഹരിഹരന്‍ (ചിത്രം കാളച്ചേകോന്‍), സുജിത് ലാല്‍ (ചിത്രം രണ്ട്)

സംവിധായകമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: വി.സി അഭിലാഷ് (ചിത്രം: സബാഷ് ചന്ദ്രബോസ്)

ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ചലച്ചിത്രം (സംവിധാനം അബ്ദുല്‍ ഗഫൂര്‍)

ലഹരിവിരുദ്ധ പ്രമേയം അവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: കോളജ് ക്യൂട്ടീസ് (സംവിധാനം എ.കെ.ബി കുമാര്‍)

നിര്‍മ്മാതാവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ശാന്ത മുരളി (ചിത്രം: സാറാസ്),മാത്യു മാമ്പ്ര (ചിത്രം : ചെരാതുകള്‍).

അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം :

ഭീമന്‍ രഘു (ചിത്രം കാളച്ചേകോന്‍), പ്രിയങ്ക നായര്‍ (ചിത്രം ആമുഖം), കലാഭവന്‍ റഹ്‌മാ ന്‍ (ചിത്രം രണ്ട്), വിഷ്ണു ഉണ്ണികൃഷ്ണന്‍ (ചിത്രം : രണ്ട്, റെഡ് റിവര്‍), ശ്രുതി രാമചന്ദ്രന്‍ (ചിത്രം :മധുരം), രതീഷ് രവി (ചിത്രം ധരണി), അനൂപ് ഖാലിദ് (ചിത്രം സിക്‌സ് അവേഴ്‌സ്).

ഗാനരചനയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ലേഖ ബി കുമാര്‍ (ചിത്രം കോളജ് ക്യൂട്ടീസ്)

ഗായികയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.മേദിനി (ചിത്രം : തീ )

ഛായാഗ്രഹണ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം : ഉണ്ണി മടവൂര്‍ (ചിത്രം: ഹോളി വൂണ്ട്)

വൈവിദ്ധ്യപ്രസക്തമായ വിഷയങ്ങളവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ധരണി (സംവിധാനം ശ്രീവല്ലഭന്‍), ഹോളി വൂണ്ട് (സംവിധാനം അശോക് ആര്‍ നാഥ്), ആ മുഖം (സംവിധാനം അഭിലാഷ് പുരുഷോത്തമന്‍)


ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍                                          തേക്കിന്‍കാട് ജോസഫ്

പ്രസിഡന്റ്                                                                 ജനറല്‍ സെക്രട്ടറി 


Monday 3 October 2022

അറ്റ്ലസ് രാമചന്ദ്രന് ആദരാഞ്ജലികൾ

 

രാജ്യാന്തര സ്വർണ വ്യാപാരിയും സിനിമ നിർമാതാവും ഫിലിം ക്രിട്ടിക്സ് അസോമ്പിയേഷന്റെ അഭ്യുദയ കാംക്ഷിയുമായ അറ്റ് ലസ് രാമചന്ദ്രന്റെ നിര്യാണത്തിൽ ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ആദരാഞ്‌ജലി.

അറ്റ്ലസ് - ഫിലിം കിട്ടിക്സ് അവാർഡുകൾ നിരവ ധി വർഷങ്ങൾ അദ്ദേഹത്തിന്റെ സഹകരണത്തോടെ നടത്തിയത് നന്ദിപൂർവം അനുസ്മരിക്കുന്നു.

കലയെ എക്കാലവും സ്നേഹിച്ച അദ്ദേഹം കലാമൂല്യമുള്ള സിനിമ കൾ നിർമച്ചു.

സ്നേഹ സമ്പന്നനായ അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാ നഷ്ടമാണ്. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നു.

ഡോ.. ജോർജ് ഓണക്കൂർ - പ്രസിഡന്റ് , 

തേക്കിൻകാട് ജോസഫ് - ജനറൽ സെക്രട്ടറി

Saturday 16 July 2022

സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്‌കാരം നേടിയ കെ.പി.കുമാരന് അഭിനന്ദനം

സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്‌കാരം നേടിയ കെ.പി.കുമാരന് അഭിനന്ദനം