Friday 14 May 2021

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് ണ്‍ 15 വരെ അപേക്ഷിക്കാം



കോട്ടയം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2020ലെ ചലച്ചിത്ര അവാര്‍ഡിന് പേക്ഷാത്തീയതി നീട്ടി. കോവിഡ് ലോക്ഡൗണ്‍ സാഹചര്യങ്ങള്‍ പരിഗണിച്ചാണിത്. ജൂണ്‍ 15 വരെയാണ് അപേക്ഷിക്കാനാവുക

2020 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഒ.ടി.ടി.വഴി റിലീസ് ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക.

വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം-686001 ഫോണ്‍ 9846478093 എന്ന വിലാസത്തില്‍ ബന്ധപ്പെടുയോ keralafilmcritics@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക. 

www.keralafilmcritics.comഎന്ന വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

പൂരിപ്പിച്ച അപേക്ഷകള്‍  ജൂണ്‍ 15 വരെ സ്വീകരിക്കും. അപേക്ഷാഫോമിനും നിബന്ധനകള്‍ക്കും  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9846478093







Tribute to the artistes