Thursday, 16 March 2017
Tuesday, 7 March 2017
Monday, 6 March 2017
Mohanlal Best Actor Nayanthara best actress and Oppam bags Film Critics award for the best movie
കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2016:
ഒപ്പം മികച്ച ചിത്രം, മോഹന്‍ ലാല്‍
നടന്‍ നയന്‍താര നടി;
അടൂരിന് റൂബി ജൂബിലി ബഹുമതി
തിരുവനന്തപുരം: ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ഒപ്പം 2016 ലെ മികച്ച സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടി. പ്രിയദര്‍ശനാണു മികച്ച സംവിധായകന്‍. (ചിത്രം:ഒപ്പം).ഒപ്പത്തിലെ അഭിനയത്തിനു മോഹന്‍ലാല്‍ മികച്ച നടനും പുതിയ നിയമത്തിലെ വേഷത്തിനു നയന്‍താര മികച്ച നടിക്കുമുള്ള അവാര്‍ഡ് കരസ്ഥമാക്കി. നാല്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ റൂബി ജൂബിലി പുരസ്‌കാരം വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന് സമര്‍പ്പിക്കും.
സമഗ്രസംഭാവനകളെമാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം സംവിധായകനും നിര്‍മാതാവും കവിയുമായ പി. ശ്രീകുമാരന്‍ തമ്പിക്കും ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സംവിധായകന്‍ ഫാസില്‍, ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു, നടി ശാന്തികൃഷ്ണ എന്നിവര്‍ക്കും നല്‍കും.
മറ്റ് അവാര്‍ഡുകള്‍
മികച്ചരണ്ടാമത്തെ ചിത്രം: ജേക്കബിന്റെ സ്വര്‍ഗരാജ്യം
മികച്ച രണ്ടാമത്തെ നടന്‍: രഞ്ജി പണിക്കര്‍ (ചിത്രം:ജേക്കബിന്റെ സ്വര്‍ഗരാജ്യം),
സിദ്ദീഖ് (സുഖമായിരിക്കട്ടെ)
മികച്ച രണ്ടാമത്തെ നടി: സുരഭിലക്ഷ്മി (ചിത്രം:മിന്നാമിനുങ്ങ്)
മികച്ച ബാലതാരം: ബേബി എസ്തര്‍ അനില്‍ (ചിത്രം:ജെമിനി)
ബേബി അക്ഷര (ആടുപുലിയാട്ടം, ദേവയാനം)
മികച്ചതിരക്കഥാകൃത്ത്: വിനീത് ശ്രീനിവാസന്‍ (ചിത്രം: ജേക്കബിന്റെ സ്വര്‍ഗരാജ്യം)
മികച്ച ഗാനരചയിതാവ്: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ (ചിത്രം:കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ)
മികച്ചസംഗീത സംവിധായകന്‍ : എം.ജയചന്ദ്രന്‍ (ചിത്രം:കാംബോജി )
മികച്ചപിന്നണി ഗായകന്‍ : മധു ബാലകൃഷ്ണന്‍ (ഗാനം:കലയുടെ കവിത, ചിത്രം: കുപ്പിവള, ഗാനം : സൂര്യന്‍ സ്വയം ജ്വലിക്കുന്നു, ചിത്രം: ഒറ്റക്കോലം)
മികച്ച പിന്നണി ഗായിക: വര്‍ഷ വിനു (ഗാനം: മെല്ലെ വന്നു പോയി, ചിത്രം: മറുപടി),
അല്‍ക അജിത് ഗ്രാനം .. ഓരില ഈരില ...ചിത്രം: ഡഫേദാര്‍)
മികച്ച ഛായാഗ്രാഹകന്‍: സുജിത് വാസുദേവ് (ചിത്രം ജെയിംസ് ആന്‍ഡ് ആലീസ്)
മികച്ച ചിത്രസന്നിവേശകന്‍: അഭിലാഷ് ബാലചന്ദ്രന്‍ (ചിത്രം: വേട്ട)
മികച്ച ശബ്ദലേഖകന്‍: ഡാന്‍ ജോസ് (ചിത്രം: ആടുപുലിയാട്ടം)
മികച്ച കലാസംവിധായകന്‍ : ബാവ (ചിത്രം: ആക്ഷന്‍ ഹീറോ ബിജു)
മികച്ച മേക്കപ്പ്മാന്‍ : സജി കൊരട്ടി (ചിത്രം: ഒപ്പം)
മികച്ച വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്‍ (ചിത്രം: കാംബോജി)
മികച്ച നവാഗത പ്രതിഭ : രാജിനി ചാണ്ടി (ചിത്രം: ഒരു മുത്തശ്ശി ഗദ)
മികച്ച നവാഗത സംവിധായിക: വിധു വിന്‍സന്റ് (ചിത്രം: മാന്‍ഹോള്‍)
മികച്ച ജനപ്രിയസിനിമ: പുലിമുരുകന്‍
അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡുകള്‍:
നിവിന്‍ പോളി (ചിത്രം ആക്ഷന്‍ ഹീറോ ബൈജു)
ലക്ഷ്മി ഗോപാലസ്വാമി (ചിത്രം കാംബോജി)
ടിനി ടോം (ചിത്രം ഡഫേദാര്‍)
സമുദ്രക്കനി (ചിത്രങ്ങള്‍: ഒപ്പം, ടു ഡേയ്‌സ്)
സാങ്കേതികസവിശേഷതയ്ക്കുള്ള പ്രത്യേകജൂറി പുരസ്‌കാരം: ചിത്രം ടു ഡേയ്‌സ് (സംവിധനം നിസാര്‍)
സാമൂഹികപ്രസക്തിയുള്ള ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ആറടി (സംവിധാനം സജി പാലമേല്‍)
സംസ്‌കൃത ചിത്രത്തിനുള്ള പ്രത്യേക പുരസ്‌കാരം:
സൂര്യകാന്ത (സംവിധാനം എം.സുരേ ന്ദ്രൻ)
Wednesday, 1 February 2017
Tuesday, 31 January 2017
Subscribe to:
Posts (Atom)