Monday, 2 November 2026

ഡോ.ഷീബ എം കുര്യനും, ഡോ. വി. മോഹനകൃഷ്ണനും ഡോ. നൗഫല്‍ മറിയം ബ്ലാത്തൂരിനും ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡ്


കോട്ടയം: ഡോ ഷീബ എം കുര്യന്‍ രചിച്ച കാണുന്നുണ്ടോ? ഭിന്നശേഷിയും സിനിമയും എന്ന ഗ്രന്ഥത്തിന് 2025 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്‌കാരം. ഡോ വി മോഹനകൃഷ്ണന്റെ ഉത്തരായണത്തിന്റെ രാഷ്ട്രീയപിന്തുടര്‍ച്ചകള്‍ മികച്ച ലേഖനത്തിനുമുള്ള അവാര്‍ഡ് നേടി.

ഡാ നൗഫല്‍ മറിയം ബ്‌ളാത്തൂരിന്റെ ചലച്ചിത്ര ഭാഷ രൂപവും സങ്കല്‍പനവും എന്ന ഗ്രന്ഥത്തിന്് സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരവുമുണ്ട്.

മികച്ച ഗ്രന്ഥത്തിന് 5000 രൂപയും ലേഖനത്തിന് 3000 രൂപയും ശില്‍പവും പ്രശസ്തിപത്രവുടങ്ങുന്നതാണ് അവാര്‍ഡുകള്‍. 1000 രൂപയും ഫലകവും പ്രശസ്തിപത്രവും പ്രത്യേകജൂറി പുരസ്‌കാരത്തിനു ലഭിക്കും


ഡോ.ജോര്‍ജ് ഓണക്കൂര്‍, തേക്കിന്‍കാട് ജോസഫ്, ഡോ. ജോസ് കെ മാനുവല്‍,എ.ചന്ദ്രശേഖര്‍ എന്നിവരടങ്ങുന്ന ജൂറിയാണ്് മികച്ച ഗ്രന്ഥം തെരഞ്ഞെടുത്തത്. ഡോ.ജോര്‍ജ് ഓണക്കൂര്‍, തേക്കിന്‍കാട് ജോസഫ്, ഡോ അരവിന്ദന്‍ വല്ലച്ചിറ, എ.ചന്ദ്രശേഖര്‍ എന്നിവരടങ്ങുന്ന സമിതിയാണ് മികച്ച ലേഖനം തെരഞ്ഞടുത്തത്.



തേക്കിന്‍കാട് ജോസഫ്                      ഡോ.ജോര്‍ജ് ഓണക്കൂര്‍

ജനറല്‍ സെക്രട്ടറി                                 പ്രസിഡന്റ്








്‌