Saturday, 30 December 2023
Friday, 1 December 2023
Thursday, 9 November 2023
Wednesday, 18 October 2023
Sunday, 15 October 2023
Friday, 13 October 2023
Tuesday, 26 September 2023
Sunday, 24 September 2023
Adeiu Shri K G George
Thursday, 21 September 2023
Friday, 8 September 2023
Wednesday, 30 August 2023
Tuesday, 8 August 2023
Thursday, 3 August 2023
Congratulations Thekkinkad Joseph on winning Pulinkunnu Antony Award
പുളിങ്കുന്ന് ആന്റണി പുരസ്‌കാരം നേടിയ പ്രിയപ്പെട്ട ജനറല് സെക്രട്ടറി ശ്രീ തേക്കിന്കാട് ജോസഫിന് അഭിനന്ദനം
Congratulations Prof Viswamangalam Sunderasan on winning Abu Dhabi Shakthi Awards 2023
Wednesday, 2 August 2023
Saturday, 29 July 2023
Saturday, 8 July 2023
Sunday, 2 July 2023
Sunday, 18 June 2023
Monday, 5 June 2023
Wednesday, 31 May 2023
Sunday, 21 May 2023
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2022: ഹെഡ്മാസ്റ്റര്‍, ബി 32-44 വരെ എന്നിവ മികച്ച ചിത്രം, മഹേഷ് നാരായണന്‍ മികച്ച സംവിധായകന്‍, കുഞ്ചാക്കോ ബോബന്‍ നല്ല നടന്‍, ദര്‍ശന രാജേന്ദ്രന്‍ നല്ല നടി. കെ പി കുമാരന്് ചലച്ചിത്രരത്‌നം, കമല്‍ ഹാസന് റൂബി ജൂബിലി അവാര്‍ഡ്
കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച്, ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 82 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ്് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എം.എഫ്. തോമസ്, എ ചന്ദ്രശേഖര്‍, ഡോ.അരവിന്ദന്‍ വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, പ്രഫ.വിശ്വമംഗലം സുന്ദരേശന്‍, ബാലന്‍ തിരുമല, ജി. ഗോപിനാഥ്, മുരളി കോട്ട യ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണ യിച്ചത്.
കെ.പി.കുമാരന് ചലച്ചിത്രരത്നം
സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി.കുമാരന് നല്‍കും.റൂബി ജൂബിലി അവാര്‍ഡ്
കമല്‍ ഹാസന്
തെന്നിന്ത്യന്‍ സിനിമയിലും മലയാളത്തിലും 50 വര്‍ഷത്തിലധി കമായി സിനിമയുടെ സകല മേഖലകളിലും നിറഞ്ഞു നില്‍ക്കുന്ന കമല്‍ ഹാസന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.
ചലച്ചിത്രപ്രതിഭാ പുരസ്‌കാരം
അഭിനയ ജീവിതത്തില്‍ റൂബി ജൂബിലി തികയ്ക്കുന്ന നടന്‍വിജയരാഘവന്‍, രണ്ടുവട്ടം മികച്ച നടിക്കുള്ള ദേശീയ ബഹുമതി നേടിയ നടി ശോഭന, നടന്‍, നര്‍ത്തകന്‍, ശബ്ദകലാകാരന്‍ എന്നീ നിലകളിലെല്ലാം മുപ്പത്തെട്ടു വര്‍ഷത്തോളമായി സിനിമയില്‍ സജീവമായ വിനീത്, മലയാള സിനിമാ പോസ്റ്റര്‍ രൂപകല്‍പനയില്‍ വിപ്‌ളവകരമായ മാറ്റം കൊണ്ടുവന്ന തിരക്കഥാകൃത്തുകൂടിയായ ഗായത്രി അശോകന്‍, സിനിമയ്ക്കു വേണ്ടി ജീവിതമുഴിഞ്ഞുവച്ച മുതിര്‍ന്ന നടന്‍ മോഹന്‍ ഡി കുറിച്ചി എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.മറ്റ് അവാര്‍ഡുകള്‍
മികച്ച രണ്ടാമത്തെ ചിത്രം: വേട്ടപ്പട്ടികളും ഓട്ടക്കാരും (നിര്‍മ്മാണം : പാരഡൈസ് മെര്‍ച്ചന്റസ് മോഷന്‍ പിക്ചര്‍ കമ്പനി)മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: രാരിഷ് ജി കുറുപ്പ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)
മികച്ച സഹനടന്‍ : തമ്പി ആന്റണി (ചിത്രം ഹെഡ്മാസ്റ്റര്‍), അലന്‍സിയര്‍ (ചിത്രം: അപ്പന്‍)
മികച്ച സഹനടി : ഹന്ന റെജി കോശി (ചിത്രം: കൂമന്‍) ഗാര്‍ഗ്ഗി അനന്തന്‍ (ചിത്രം: ഏകന്‍ അനേകന്‍)
മികച്ച ബാലതാരം: മാസ്റ്റര്‍ ആകാശ്‌രാജ് (ചിത്രം: ഹെഡ്മാസ്റ്റര്‍), ബേബി ദേവനന്ദ (ചിത്രം മാളികപ്പുറം)
മികച്ച കഥ: എം മുകുന്ദന്‍ (ചിത്രം: മഹാവീര്യര്‍)
മികച്ച തിരക്കഥ : ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സണ്ണി ജോസഫ് (ചിത്രം ഭൂമിയുടെ ഉപ്പ്), ശ്രുതി ശരണ്യം (ചിത്രം: ബി 32-44 വരെ)
മികച്ച ഗാനരചയിതാവ് : വിനായക് ശശികുമാര്‍ (ഇനി ഉത്തരം, മൈ നെയിം ഈസ് അഴകന്‍, ദ ടീച്ചര്‍, കീടം)
മികച്ച സംഗീത സംവിധാനം : കാവാലം ശ്രീകുമാര്‍, (ചിത്രം: ഹെഡ്മാസ്റ്റര്‍)
മികച്ച പശ്ചാത്തല സംഗീതം : റോണി റാഫേല്‍ (ചിത്രം: ഹെഡ്മാസ്റ്റര്‍)
മികച്ച പിന്നണി ഗായകന്‍ : കെ.എസ് ഹരിശങ്കര്‍ (ഗാനം എന്തിനെന്റെ നെഞ്ചിനുള്ളിലെ...ചിത്രം: ആനന്ദം പരമാനന്ദം), എസ് രവിശങ്കര്‍ (ഗാനം: മഴയില്‍...ചിത്രം: മാടന്‍)
മികച്ച പിന്നണി ഗായിക : നിത്യ മാമ്മന്‍ (ഗാനം: ആയിരത്തിരി.., ചിത്രം ഹെഡ്മാസ്റ്റര്‍)
മികച്ച ഛായാഗ്രാഹകന്‍ : അബ്രഹാം ജോസഫ് (ചിത്രം: കുമാരി)
മികച്ച ചിത്രസന്നിവേശകന്‍ : ശ്രീജിത്ത് സാരംഗ് (ചിത്രം: ജന ഗണ മന)
മികച്ച ശബ്ദലേഖകന്‍: വിഷ്ണു ഗോവിന്ദ് (ചിത്രം: മലയന്‍കുഞ്ഞ്)
മികച്ച കലാസംവിധായകന്‍ : ജ്യോതിഷ് ശങ്കര്‍ (ചിത്രം: അറിയിപ്പ്, മലയന്‍കുഞ്ഞ്)
മികച്ച മേക്കപ്പ്മാന്‍ : അമല്‍ ചന്ദ്രന്‍ (ചിത്രം : കുമാരി)
മികച്ച വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍ (ചിത്രം: പത്തൊമ്പതാം നൂറ്റാണ്ട്)
മികച്ച ജനപ്രിയ ചിത്രം: ന്നാ താന്‍ കേസ് കൊട് (സംവിധാനം: രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍), മാളികപ്പുറം (സംവിധാനം: വിഷ്ണു ശശിശങ്കര്‍)
മികച്ച ബാലചിത്രം: ഫൈവ് സീഡ്‌സ് (സംവിധാനം:അശ്വിന്‍ പി എസ്), സ്റ്റാന്‍ഡേഡ് ഫൈവ് ബി (സംവിധാനം പി.എം വിനോദ് ലാല്‍)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: സൗദി വെള്ളയ്ക്ക (സംവിധാനം തരുണ്‍ മുര്‍ത്തി)
മികച്ച ജീവചരിത്ര സിനിമ : ആയിഷ (സംവിധാനം : ആമിര്‍ പള്ളിക്കല്‍)
മികച്ച ചരിത്ര സിനിമ : പത്തൊമ്പതാം നൂറ്റാണ്ട് (സംവിധാനം വിനയന്‍)
മികച്ച പരിസ്ഥിതി ചിത്രം : വെള്ളരിക്കാപ്പട്ടണം (സംവിധാനം മനീഷ് കുറുപ്പ്)അക്കുവിന്റെ പടച്ചോന്‍ (സംവിധാനം മുരുകന്‍ മേലേരി)
മികച്ച നവാഗത പ്രതിഭകള്‍ :
സംവിധാനം : അനില്‍ദേവ് (ചിത്രം: ഉറ്റവര്‍), ഇന്ദു വി എസ് (ചിത്രം 19 1 എ)
അഭിനയം: അഡ്വ ഷുക്കൂര്‍, പി പി കുഞ്ഞികൃഷ്ണന്‍ (ചിത്രം: ന്നാ താന്‍ കേസ് കൊട്), രഞ്ജിത് സജീവ് (ചിത്രം: മൈക്ക്),ആഷിഖ അശോകന്‍ (മിസിങ് ഗേള്‍)
സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്: മോണ തവില്‍ (ആയിഷയിലെ മമ്മയെ അവതരിപ്പിച്ച വിദേശ നടി)
പ്രത്യേക ജൂറി പുരസ്‌കാരം:
സംവിധാനം: ചിദംബര പളനിയപ്പന്‍ (ചിത്രം ഏകന്‍ അനേകന്‍), രോമാഞ്ചം (സംവിധാനം: ജിത്തു മാധവന്‍), തൂലിക (സംവിധാനം റോയി മണപ്പള്ളില്‍), നിപ്പ (സംവിധാനം: ബെന്നി ആശംസ), ഇന്‍ ദ് റെയ്ന്‍ (സംവിധാനം: ആദി ബാലകൃഷ്ണന്‍)
അഭിനയം : ഹരിശ്രീ അശോകന്‍ (ചിത്രം അന്ദ്രു ദ് മാന്‍), എം.എ.നിഷാദ് (ചിത്രം ഭാരത് സര്‍ക്കസ്), ലുക്മാന്‍ അവറാന്‍ (ചിത്രം സൗദി വെള്ളയ്ക്ക), ബേസില്‍ ജോസഫ് (ചിത്രം: ജയ ജയ ജയ ഹേ), നിത്യ മേനന്‍ (ചിത്രം:19 1 ഏ), ഷൈന്‍ ടോം ചാക്കോ (തല്ലുമാല, കുമാരി, ഭാരത സര്‍ക്കസ്), സോമു മാത്യു (ചിത്രം: നൊമ്പരക്കൂട്), ടോണി സിജിമോന്‍ (ചിത്രം : വെള്ളരിക്കാപ്പട്ടണം)
സാമൂഹികപ്രസക്തിയുള്ള ചിത്രം: ചതി (സംവിധാനം ശരത്ചന്ദ്രന്‍ വയനാട്),കായ്‌പോള (സംവിധാനം: കെ.ജി ഷൈജു), ചെക്കന്‍ (സംവിധാനം:ഷാഫി എപ്പിക്കാട്)
കേരളത്തില്‍ പരക്കെ സ്വീകരിക്കപ്പെടുന്ന മലയൊളത്തിനു പുറത്തുള്ള ഒരു ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമയ്ക്കു കൂടി വര്‍ഷം തോറും അവാര്‍ഡ് നല്‍കാന്‍ ക്രിട്ടിക്‌സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ 2022ലെ മികച്ച അന്യഭാഷാ ചിത്രമായി ലെയ്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് ഗോകുലം മൂവീസ് വിതരണം ചെയ്ത മണിരത്‌നത്തിന്റെ പൊന്നിയിന്‍ ശെല്‍വന്‍ -1 എന്ന ചിത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ തേക്കിന്‍കാട് ജോസഫ്
പ്രസിഡന്റ് ജനറല്‍ സെക്രട്ടറി