Tuesday 9 January 2024

ഫിലിം ക്രിട്ടിക്‌സ് 2023 അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

 പത്രക്കുറിപ്പ്

കോട്ടയം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2023 ലെ ചലച്ചിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നിനും ഡിസംബര്‍ 31 നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഒ.ടി.ടി.വഴി റിലീസ് ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക.കേരളത്തില്‍ ഇതേ കാലയളവില്‍ തീയറ്ററുകളില്‍ റിലീസായ കേരളത്തിനു പുറത്തുനിന്നുള്ള മികച്ച ഇന്ത്യന്‍ ഭാഷാ ചിത്രത്തിനു കൂടി ഇത്തവണ മുതല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം-686001 ഫോണ്‍ 9846478093 എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ keralafilmcritics@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക.www.keralafilmcritics.comഎന്ന വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 15 വരെ സ്വീകരിക്കും. അപേക്ഷാഫോമിനും നിബന്ധനകള്‍ക്കും  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9846478093

                               തേക്കിന്‍കാട് ജോസഫ്

                               ജനറല്‍ സെക്രട്ടറി


































Wednesday 3 January 2024

Mannarakkayam Film Critics Award 2023

 

Mannarakkayam Film Critics Award 2022

രാജേഷ് കെ എരുമേലിക്കും കെ. ആര്‍.അനൂപിനും 
രാകേഷ്‌നാഥിനും ഫിലിം ക്രിട്ടിക്‌സ് 
മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡ് 
കോട്ടയം: രാജേഷ് കെ എരുമേലിയുടെ ആണത്തത്തിന്റെ അതിരു കടക്കുന്ന പെണ്ണുങ്ങള്‍ എന്ന ഗ്രന്ഥത്തിന് 2022 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്‌കാരം. കെ.ആര്‍.അനൂപ് രചിച്ച തനത് നാടക സ്വാധീനം ജി അരവിന്ദന്റെ ചലച്ചിത്രങ്ങളില്‍ മികച്ച ലേഖനത്തിനുമുള്ള അവാര്‍ഡ് നേടി.

രാകേഷ് നാഥ് രചിച്ച പാദമുദ്ര-പാപവും പീഡയും  എന്ന ലേഖനത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരവുമുണ്ട്.

ഡോ.ജോര്‍ജ് ഓണക്കൂര്‍, തേക്കിന്‍കാട് ജോസഫ്, എ.ചന്ദ്രശേഖര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ഗ്രന്ഥം തെരഞ്ഞെടുത്തത്. 


തേക്കിന്‍കാട് ജോസഫ്                           ഡോ.ജോര്‍ജ് ഓണക്കൂര്‍
ജനറല്‍ സെക്രട്ടറി                                 പ്രസിഡന്റ്