Showing posts with label Rajesh K Erumeli. Show all posts
Showing posts with label Rajesh K Erumeli. Show all posts

Wednesday, 3 January 2024

Mannarakkayam Film Critics Award 2023

 

Mannarakkayam Film Critics Award 2022

രാജേഷ് കെ എരുമേലിക്കും കെ. ആര്‍.അനൂപിനും 
രാകേഷ്‌നാഥിനും ഫിലിം ക്രിട്ടിക്‌സ് 
മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡ് 
കോട്ടയം: രാജേഷ് കെ എരുമേലിയുടെ ആണത്തത്തിന്റെ അതിരു കടക്കുന്ന പെണ്ണുങ്ങള്‍ എന്ന ഗ്രന്ഥത്തിന് 2022 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്‌കാരം. കെ.ആര്‍.അനൂപ് രചിച്ച തനത് നാടക സ്വാധീനം ജി അരവിന്ദന്റെ ചലച്ചിത്രങ്ങളില്‍ മികച്ച ലേഖനത്തിനുമുള്ള അവാര്‍ഡ് നേടി.

രാകേഷ് നാഥ് രചിച്ച പാദമുദ്ര-പാപവും പീഡയും  എന്ന ലേഖനത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരവുമുണ്ട്.

ഡോ.ജോര്‍ജ് ഓണക്കൂര്‍, തേക്കിന്‍കാട് ജോസഫ്, എ.ചന്ദ്രശേഖര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ഗ്രന്ഥം തെരഞ്ഞെടുത്തത്. 


തേക്കിന്‍കാട് ജോസഫ്                           ഡോ.ജോര്‍ജ് ഓണക്കൂര്‍
ജനറല്‍ സെക്രട്ടറി                                 പ്രസിഡന്റ്