Friday 31 August 2018

ഫിലിം ക്രിട്ടിക്സ് മണ്ണാറക്കയം അവാര്‍ഡ് പ്രഖ്യാപിച്ചു


തിരുവനന്തപുരം- മികച്ച ചലച്ചിത്രഗ്രന്ഥത്തിനും ലേഖനത്തിനുമുള്ള 2016, 2017 വര്‍ഷത്തെ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി അവാര്‍ഡ് പ്രഖ്യാപിച്ചു. എം.ഡി.മനോജിന്റെ സിനിമയിലെ സംഗീതയാത്രകള്‍ 2016 ലെ മികച്ച ഗ്രന്ഥത്തിനുള്ള അവാര്‍ഡ് നേടി. ഡോ.അരവിന്ദന്‍ വല്ലച്ചിറ രചിച്ച 125 വിശ്വോത്തര ചലച്ചിത്രങ്ങള്‍ക്കാണ് 2017ലെ മികച്ച ഗ്രന്ഥത്തിനുള്ള അവാര്‍ഡ്.
രാകേഷ് ആര്‍.നാഥ് എഴുതിയ അരവിന്ദന്‍-കലയും ദര്‍ശനവും 2016ലെ ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡും നേടി. രാകേഷ് ആര്‍ നാഥിന്റെ തന്നെ ഇരകളുടെ പ്രത്യയശാസ്ത്രത്തിനാണ് 2016ലെ മികച്ച ലേഖനത്തിനുള്ള അവാര്‍ഡും.
ബ്ളെയ്സ് ജോണിയുടെ ചുവന്ന സിനിമയിലെ ഭൂതവര്‍ത്തമാനങ്ങളാണ് 2017ലെ മികച്ച ലേഖനം.പ്രേംചന്ദിന്റെ നൂറ്റാണ്ടിന്റെ മൗനങ്ങള്‍ക്ക് പ്രത്യേക ജൂറി അവാര്‍ഡ് നല്‍കും.
പ്രൊഫ. ജോര്‍ജ്ജ് ഓണക്കൂര്‍, തേക്കിന്‍കാട് ജോസഫ്, പ്രൊഫ.ജോസഫ് മാത്യു പാലാ എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ചലച്ചിത്രഗ്രന്ഥം തെരഞ്ഞെടുത്തത്. പ്രൊഫ.വിശ്വമംഗലം സുന്ദരേശന്‍, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, എ.ചന്ദ്രശേഖര്‍ എന്നിവരാണ് ലേഖനജൂറിയംഗങ്ങള്‍.
Sir text for approval regards chandrasekhar

Friday 4 May 2018

ഫിലിം ക്രിട്ടികസ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ മണ്ണാറക്കയം ബേബി രചനാ അവാര്‍ഡിന് ചലച്ചിത്ര ഗ്രന്ഥങഅങളും സിനിമാലേഖനങ്ങളും ക്ഷണിച്ചു. 2016-2017 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക.ക്യാഷ് അവാര്‍ഡും ശില്‍പവും പ്രശസ്തിപത്രവുടങ്ങുന്ന അവാര്‍ഡിന് പൂരിപ്പിച്ച അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും നാലു കോപ്പി വീതം പ്രസിഡന്റ്, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍, സുദര്‍ശന, നാലാഞ്ചിറ, തിരുവനന്തപുരം 15 ഫോണ്‍ 9447521162 എന്ന വിലാസത്തില്‍ മെയ് 31 നകം കിട്ടത്തക്കവിധം അയയ്ക്കണം. പുസ്തകത്തിന് 500 രൂപയുടെയും ലേഖനത്തിന് 300 രൂപയുടെയും കേരള ക്രിട്ടിക്‌സ് അസോസിയേഷന്റെ പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന ഡിഡിയടക്കം വേണം അപേക്ഷിക്കാന്‍. അപേക്ഷാഫോമിനും നിബന്ധനകള്‍ക്കും http://keralafilmcritics.blogspot.inഎ
 ന്ന വെബ്‌പേജ് സന്ദര്‍ശിക്കുകയോ keralafilmcritics@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9846478093

To download Application Form






Thursday 19 April 2018

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2017 : തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച ചിത്രം, നടന്‍ ഫഹദ് ഫാസില്‍ നടി മഞ്ജു വാര്യര്‍

    തിരുവനന്തപുരം:  ഉര്‍വശി തീയറ്റേഴ്‌സിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും 2017 ലെ മികച്ച സിനിമയ്ക്കുള്ള 41-മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടി. ജയരാജ് ആണു മികച്ച സംവിധായകന്‍. (ചിത്രം:ഭയാനകം). തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച നടനും ഉദാഹരണം സുജാത, കെയറോഫ് സൈരബാനു എന്നീ ചിത്രങ്ങളിലെ വേഷത്തിനു മഞ്ജു വാര്യര്‍ മികച്ച നടിക്കുമുള്ള അവാര്‍ഡ് കരസ്ഥമാക്കി.

   എം.കെ.അര്‍ജുനന് ചലച്ചിത്രരത്നം
 സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം സംഗീതസംവിധായകന്‍ എം.കെ.അര്‍ജുനന് നല്‍കും.
   അഭിനയത്തികവിനുള്ള ക്രിട്ടിക്‌സ് റൂബി ജൂബിലി പുരസ്‌കാരം നടന്‍ ഇന്ദ്രന്‍സിനു സമ്മാനിക്കും.
   ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സംവിധായകന്‍ ബാലു കിരിയത്ത്, നടന്മാരായ ദേവന്‍, നടി ജലജ എന്നിവര്‍ക്കും നല്‍കും.
 

മറ്റ് അവാര്‍ഡുകള്‍
മികച്ച ചിത്രത്തിന്റെ സംവിധായകന്‍ : ദിലീഷ് പോത്തന്‍
മികച്ച രണ്ടാമത്തെ ചിത്രം : ആളൊരുക്കം
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: വി.സി.അഭിലാഷ് (ചിത്രം:ആളൊരുക്കം)
മികച്ച രണ്ടാമത്തെ നടന്‍ : ടൊവിനോ തോമസ്  (ചിത്രം: മായാനദി, തരംഗം)
മികച്ച രണ്ടാമത്തെ നടി : ഐശ്വര്യലക്ഷ്മി (ചിത്രം :മായാനദി)
മികച്ച ബാലതാരം :  മാസ്റ്റര്‍ അലോക് (ചിത്രം: ക്‌ളിന്റ്)
                               ബേബി മീനാക്ഷി (ചിത്രം : സദൃശ്യവാക്യം 24:29 )
മികച്ചതിരക്കഥാകൃത്ത് :  സജീവ് പാഴൂര്‍ (ചിത്രം : തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച ഗാനരചയിതാവ് :  ഡോ.എം.ജി.സദാശിവന്‍ (ചിത്രം: എന്റെ പ്രിയതമന്)
മികച്ച സംഗീത സംവിധാനം : 4 മ്യൂസിക്‌സ് (ചിത്രം: മീസാന്‍, സദൃശ്യവാക്യം 24:29)
മികച്ചപിന്നണി ഗായകന്‍ : കല്ലറ ഗോപന്‍ (ഗാനം: അളക്കുവാനാകുമോ.., ചിത്രം: കിണര്‍)
മികച്ച പിന്നണി ഗായിക : ജ്യോത്സ്‌ന (ഗാനം: കനാ കണ്‍കിറേന്‍ കാറ്റ് ചിത്രം: കാറ്റ്),
മികച്ച ഛായാഗ്രാഹകന്‍ : നിഖില്‍ എസ്.പ്രവീണ്‍ (ചിത്രം ഭയാനകം)
മികച്ച ചിത്രസന്നിവേശകന്‍ : അയൂബ് ഖാന്‍ (ചിത്രം: ലക്ഷ്യം)
മികച്ച ശബ്ദലേഖകന്‍ : രംഗനാഥ് രവി (ചിത്രം: നവല്‍ എന്ന ജുവല്‍)
മികച്ച കലാസംവിധായകന്‍ : മായാശിവ (ചിത്രം: ഥന്‍)
മികച്ച മേക്കപ്പ്മാന്‍ : എന്‍.ജി. റോഷന്‍ (ചിത്രം: നവല്‍ എന്ന ജുവല്‍)
മികച്ച വസ്ത്രാലങ്കാരം : എസ്.കെ.സതീഷ് (ചിത്രം: നവല്‍ എന്ന ജുവല്‍)
മികച്ച നവാഗത പ്രതിഭ : ശ്രീകാന്ത് മേനോന്‍ (ചിത്രം : ആളൊരുക്കം),
                          : ഷെയ്ന്‍ നിഗം (ചിത്രം : പറവ, കെയറോഫ് സൈരാബാനു)
                          : നിമിഷ സജയന്‍ (ചിത്രം : തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച നവാഗത സംവിധായകന്‍ : സൗബീന്‍ ഷാഹിര്‍ (ചിത്രം: പറവ)
മികച്ച ജനപ്രിയസിനിമ : മുളകുപാടം ഫിലിംസിന്റെ രാമലീല
ബാലചിത്രം : ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ (സംവിധാനം : വിജയകൃഷ്ണന്‍)
സ്‌പെഷല്‍ ജൂറി പുരസ്‌കാരം : ക്‌ളിന്റ് (സംവിധാനം : ഹരികുമാര്‍)
                                 : ഹദിയ (സംവിധാനം : ഉണ്ണി പ്രണവം)
അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം : ഷിലു ഏബ്രഹാം (സദൃശ്യവാക്യം 24:29)
ഗാനരചനയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ഡോ.വേണുഗോപാല്‍
                                                     (ചിത്രം : ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ്)
സാമൂഹികപ്രസക്തിയുള്ള ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം:
                                                    കിണര്‍ (സംവിധാനം എം.എ.നിഷാദ്)

    മൊത്തം 48 ചിത്രങ്ങളാണ് ഇത്തവണ പരിഗണയ്ക്കു വന്നത്. അപേക്ഷിച്ച ചിത്രങ്ങള്‍ മുഴുവനും ക്രിട്ടിക്‌സ് ജൂറി പത്തു ദിവസമായി തിരുവനന്തപുരത്ത് സ്‌ക്രീന്‍ ചെയ്താണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
    വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഡോ. ജോര്‍്ജ് ഓണക്കൂര്‍,വൈസ് പ്രസിഡന്റ് അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫ്, ട്രഷറര്‍ ബാലന്‍ തിരുമല, ഡോ.അരവിന്ദന്‍ വല്ലച്ചിറ എന്നിവര്‍ പങ്കെടുത്തു.