Saturday 29 October 2022

ചലച്ചിത്രഗ്രന്ഥം, നിരൂപണം: ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ മണ്ണാറക്കയം ബേബി രചനാ അവാര്‍ഡിന് ചലച്ചിത്ര ഗ്രന്ഥങ്ങങളും സിനിമാലേഖനങ്ങളും ക്ഷണിച്ചു. 2021 ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ലേഖനങ്ങളുമാണ് അവാര്‍ഡിന് പരിഗണിക്കുക. ശില്‍പവും പ്രശസ്തിപത്രവുടങ്ങുന്ന അവാര്‍ഡിന് പൂരിപ്പിച്ച അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും നാലു കോപ്പി വീതം, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം 686001 എന്ന വിലാസത്തില്‍ നവംബര്‍ 15 ന് അകം കിട്ടത്തക്കവിധം അയയ്ക്കണം.

 പുസ്തകത്തിന് 500 രൂപയും ലേഖനത്തിന് 300 രൂപയും അപേക്ഷാഫീസായി കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം മെയിന്‍ ശാഖ, (IFSC  UBIN0533637)യില്‍ 336302010004620 എന്ന അക്കൗണ്ട് നമ്പറില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്ത രസീതും ഒപ്പം വയ്ക്കണം.

 അപേക്ഷാ ഫോമും നിബന്ധനകളും keralafilmcritics@gmail.comഎന്ന ഇമെയില്‍ വിലാസത്തില്‍ നിന്ന് ഇമെയിലിലൂടെയും www. keralafilmcritics.com. എന്ന വെബ്സൈറ്റില്‍ നിന്ന് നേരിട്ടു ഡൗണ്‍ലോഡ് ചെയ്തും ലഭ്യമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 98464 78093.

 



No comments:

Post a Comment