Wednesday, 9 October 2019

ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം അവാര്‍ഡ് പ്രഖ്യാപിച്ചു


തിരുവനന്തപുരം- മികച്ച ചലച്ചിത്രഗ്രന്ഥത്തഷന്റെ മണ്ണാറക്കയം ബേബി അവാര്‍ഡ് പ്രഖ്യാപിച്ചു. രാജേഷ് കെ.എരുമേലിയുടെ ഉടയുന്ന താരശരീരങ്ങള്‍ കുതറുന്ന കറുത്ത ശരീരങ്ങള്‍ എന്ന രചന മികച്ച ഗ്രന്ഥത്തിനുള്ള അവാര്‍ഡ് നേടി. അനില്‍ കെ.നമ്പ്യാര്‍ എഴുതിയ ദേവപ്രഭയ്ക്ക് പ്രത്യേക ജൂറി പുരസ്‌കാരം നല്‍കും.
ബ്‌ളെയ്‌സ് ജോണി രചിച്ച തിരപ്പടത്തിലെ ജാതിശേഷിപ്പുകള്‍ മികച്ച ലേഖനത്തിനുള്ള അവാര്‍ഡും, സുനില്‍ സി.ഇ.യുടെ കഥയുടെ ദൃശ്യസാധ്യതകള്‍, വി.ജോസുകുട്ടിയുടെ സിനിമയിലെ ലെനിനിസം എന്നിവ പ്രത്യേക ജൂറി പരാമര്‍ശവും നേടി.
പ്രൊഫ. ജോര്‍ജ്ജ് ഓണക്കൂര്‍, തേക്കിന്‍കാട് ജോസഫ്, എ.ചന്ദ്രശേഖര്‍, പ്രൊഫ.ജോസഫ് മാത്യു പാലാ എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ചലച്ചിത്രഗ്രന്ഥം തെരഞ്ഞെടുത്തത്.
പ്രൊഫ.വിശ്വമംഗലം സുന്ദരേശന്‍, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, ഡോ.അരവിന്ദന്‍ വല്ലച്ചിറ എന്നിവരാണ് ലേഖനജൂറിയംഗങ്ങള്‍.

No comments:

Post a Comment