Sunday 25 October 2020

ചലച്ചിത്രഗ്രന്ഥം, നിരൂപണം: ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ മണ്ണാറക്കയം ബേബി രചനാ അവാര്‍ഡിന് ചലച്ചിത്ര ഗ്രന്ഥങ്ങങളും സിനിമാലേഖനങ്ങളും ക്ഷണിച്ചു. 2019ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ലേഖനങ്ങളുമാണ് അവാര്‍ഡിന് പരിഗണിക്കുക.ക്യാഷ് അവാര്‍ഡും ശില്‍പവും പ്രശസ്തിപത്രവുടങ്ങുന്ന അവാര്‍ഡിന് പൂരിപ്പിച്ച അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും നാലു കോപ്പി വീതം തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം 686001 ഫോണ്‍ 98464 78093 എന്ന വിലാസത്തില്‍ നവംബര്‍ 30ന് അകം കിട്ടത്തക്കവിധം അയയ്ക്കണം. പുസ്തകത്തിന് 500 രൂപയുടെയും ലേഖനത്തിന് 300 രൂപയുടെയും കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന ഡിഡിയടക്കം വേണം അപേക്ഷിക്കാന്‍. അപേക്ഷാ ഫോമും നിബന്ധനകളും keralafilmcritics@gmail.com എന്ന ഇമെയില്‍ വിലാസത്തിനിന്ന് ഇമെയിലിലൂടെയുംwww.keralafilmcritics.com. എന്ന വെബ്‌സൈറ്റില്‍ നിന്ന് നേരിട്ടു ഡൗണ്‍ലോഡ് ചെയ്തും നേടാവുന്നതാണ്. 

 ഡോ.ജോര്‍ജ് ഓണക്കൂര്‍ പ്രസിഡന്റ് 
 തേക്കിന്‍കാട് ജോസഫ് ജനറല്‍ സെക്രട്ടറി 
അപേക്ഷാ ഫോമിന് താഴെ കാണുന്ന ഇമേജില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക



No comments:

Post a Comment