Sunday, 6 September 2026

2024ലെ കേരള ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം ബേബി രചനാവിഭാഗം പുരസ്‌കാരസമര്‍പ്പണവും, സിനിമയിലെ സ്ത്രീ സെമിനാറും.

 തിരുവനന്തപുരം തന്റെ ആദ്യചി ത്രമായ 'സ്വയംവര'ത്തെ തഴയാൻ ആസൂത്രിതമായ ശ്രമമുണ്ടായിട്ടു ണ്ടെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മലയാളത്തിൽ നവതരംഗസിനിമയുടെ തുടക്കം കുറിച്ച ചിത്രമാണ് സ്വയംവരം. ചി ത്രലേഖ ഫിലിം സൊസൈറ്റിയു ടെ അരങ്ങേറ്റം കൂടിയായിരുന്നു ഈ സിനിമ. ആദ്യം ദേശീയപുര സ്സാരമാണ് സ്വയംവരത്തിനു ലഭി ച്ചത്. ചിത്രത്തെ ഒരുതരത്തിലും പരിഗണിക്കരുതെന്ന് അന്നത്തെ ചില ഉദ്യോഗസ്ഥർ നിർബന്ധബു ദ്ധി പുലർത്തിയെന്നും ശത്രുതാ മനോഭാവത്തോടെ പ്രവർത്തി ച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാ ട്ടി. ഫിലിം സൊസൈറ്റികൾ മല യാളസിനിമയുടെ വളർച്ചയിൽ നിർണായകപങ്കാണ് വഹിച്ചിട്ടു ള്ളതെന്നും അദ്ദേഹം പറഞ്ഞു.


സെന്റര്‍ ഫോര്‍ ആര്‍ട്‌സ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്, വിസ്മയാസ് മാക്‌സ് എന്നിവയുടെ സഹകരണത്തോടെ
2024ലെ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ മണ്ണാറക്കയം ബേബി രചനാവിഭാഗം പുരസ്‌കാരസമര്‍പ്പണവും കൊച്ചിയില്‍ നടക്കാനിരിക്കുന്ന 49-ാമതം ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നൈറ്റിന്റെ ലോഗോ-ബ്രോഷര്‍ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം
കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷനും അവാര്‍ഡ് നിശയുടെ പങ്കാളികളായ ബിസ്‌കോണ്‍ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സും ഡോൺ ബോസ്കോയും ചേര്‍ന്ന നടത്തുന്ന ലഹരിവിരു ദ്ധപരിപാടിയായ ഡ്രീം പ്രോജക്ടി ന്റെ പ്രഖ്യാപനവും നടന്നു

ഫിലിം ക്രിട്ടിക്‌സ് അസോസിയേ ഷൻ പ്രസിഡൻ്റ് ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷനായി.
ചലച്ചിത്രഗ്രന്ഥകർത്താവ് സി എസ്. മീനാക്ഷി, നിരൂപകരായ ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഡോ. ടി. ജിതേഷ് എന്നിവർ മണ്ണാറക്കയം പുരസ്കാരങ്ങൾ ഏറ്റുവാങ്ങി

അവാർഡ് നിശ ലോഗോ ബിസ്കോൺ എം.ഡി. അനീഷ് കൃ ഷ്ണന് നൽകി അടൂർ പ്രകാശനം ചെയ്തു.

ഫിലിം ക്രിട്ടിക്സ‌് അസോസി യേഷൻ ജനറൽ സെക്രട്ടറി തേ ക്കിൻകാട് ജോസഫ്, സെക്രട്ട റി എ. ചന്ദ്രശേഖർ, ഡോൺ ബോസ്കോ ഡ്രീ കേരള ഡയറ ക്ടർ ഫാ. പി.ഡി തോമസ് എന്നി വർ സംസാരിച്ചു.

'മലയാളസിനിമയിലെ സ്ത്രീ ചലച്ചിത്രസെമിനാർ വിജയകൃ ഷ്ണൻ ഉദഘാടനം ചെയ്തു.സി.എസ് മീനാക്ഷി, ഡോ രേഷ്മ കെ ആര്‍, ഡോ നൗഫല്‍ മറിയം ബ്‌ളാത്തൂര് എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. എ.ചന്ദ്രശേഖര്‍ മോഡറേറ്ററായിരുന്നു.
ചെയര്‍മാന്‍ പ്രദീപ് പനങ്ങാട് വിഷയമവതരിപ്പിച്ചു. ഫിലിം ക്രിട്ടിക്‌സ് ട്രഷറര്‍ മുരളികോട്ടയ്ക്കകം പ്രസംഗിച്ചു.







































































































































































































































































































































































































































No comments:

Post a Comment