Sunday, 30 January 2022

ജോണ്‍ സാമുവലിനും ഡോ. ദിവ്യ എസ് കേശവനും ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡ്



കോട്ടയം: ശ്രീ ശങ്കരാ സംസ്‌കൃത സര്‍വകാശാലയില്‍ അധ്യാപികയായ ഡോ.ദിവ്യ എസ് കേശവന്‍ എഴുതിയ അധികാരാവിഷ്‌കാരം അടൂര്‍ സിനിമകളില്‍ എന്ന ഗ്രന്ഥത്തിന് 2021 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്‌കാരം .പ്രക്ഷേപകനും നടനുമായ ജോണ്‍ സാമുവല്‍ സമകാലികമലയാളം വാരികയിലെഴുതിയ അടൂര്‍ ഗോപാലകൃഷ്ണന്റെ അഞ്ചു നായക കഥാപാത്രങ്ങള്‍ മികച്ച ലേഖനത്തിനുമുള്ള അവാര്‍ഡ് നേടി.

എ.വി തമ്പാന്റെ ഇതാ ഞങ്ങളുടെ കെ.ജി.ജോര്‍ജ്ജ് (കലാകൗമുദി) ലേഖനത്തിനുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.

ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും, എം.എഫ് തോമസ്, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍, ഡോ അരവിന്ദന്‍ വല്ലച്ചിറ, തേക്കിന്‍കാട് ജോസഫ്, സുകു പാല്‍ക്കുളങ്ങര, എ.ചന്ദ്രശേഖര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ തെരഞ്ഞെടുത്തത്.്.

എം.എഫ് തോമസ്

ഡോ.ജോര്‍ജ് ഓണക്കൂര്‍

പ്രസിഡന്റ

തേക്കിന്‍കാട് ജോസഫ് 

ജനറല്‍ സെക്രട്ടറി

Tuesday, 14 December 2021

ജെ.സി.ഡാനിയല്‍ അവാര്‍ഡ് ജേതാവ് ജയചന്ദ്രന്‍ അഭിനന്ദനങ്ങള്‍

 

ക്രിട്ടിക്‌സിന്റെ അടുത്ത ബന്ധുവും സുഹൃത്തുമായ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ അവാര്‍ഡ് ലബ്ധിയില്‍ അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.


Thursday, 25 November 2021

ബിച്ചു തിരുമലയ്ക്ക്‌ ശ്രദ്ധാഞ്ജലി

ക്രിട്ടിക്‌സ് അസോസിയേഷന്റെ അടുത്ത ബന്ധുവും 2015ലെ ചലച്ചിത്രപ്രതിഭാ പുരസ്‌കാര ജേതാവുമായിരുന്ന പ്രിയ ബിച്ചു തിരുമലയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ശ്രദ്ധാഞ്ജലി