Showing posts with label Film Critics Mannarakkayam Film Literature awards 2020. Show all posts
Showing posts with label Film Critics Mannarakkayam Film Literature awards 2020. Show all posts

Friday, 1 October 2021

ചലച്ചിത്രഗ്രന്ഥം, നിരൂപണം: ഫിലിം ക്രിട്ടിക്‌സ് രചനാവിഭാഗം അവാര്‍ഡിന് നവംബര്‍ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ മണ്ണാറക്കയം ബേബി രചനാ അവാര്‍ഡിന് നവംബര്‍ 10 വരെ അപേക്ഷിക്കാം. 2020ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ലേഖനങ്ങളുമാണ് അവാര്‍ഡിന് പരിഗണിക്കുക. ക്യാഷ് അവാര്‍ഡും ശില്‍പവും പ്രശസ്തിപത്രവുടങ്ങുന്ന അവാര്‍ഡിന് പൂരിപ്പിച്ച അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെയും ലേഖന ങ്ങളുടെയും നാലു കോപ്പി വീതം, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം 686001 എന്ന വിലാസത്തില്‍ അയയ്ക്കണം.

 പുസ്തകത്തിന് 500 രൂപയും ലേഖനത്തിന് 300 രൂപയും അപേക്ഷാഫീസായി കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം മെയിന്‍ ശാഖ, (IFSC  UBIN 0533637) A/C No 336302010004620  എന്ന അക്കൗണ്ട് നമ്പറില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്ത രസീതും ഒപ്പം വയ്ക്കണം.

 അപേക്ഷാ ഫോമും നിബന്ധനകളും keralafilmcritics@gmail.com  എന്ന ഇമെയില്‍ വിലാസത്തില്‍ നിന്ന് ഇമെയിലിലൂടെയും www.keralafilmcritics.com. എന്ന വെബ്‌സൈറ്റില്‍ നിന്ന് നേരിട്ടു ഡൗണ്‍ലോഡ് ചെയ്തും ലഭ്യമാക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 98464 78093. 


 ഡോ ജോര്‍ജ് ഓണക്കൂര്‍

പ്രസിഡന്റ്‌

തേക്കിന്‍കാട് ജോസഫ്

ജനറല്‍ സെക്രട്ടറി

To download form and prospectus click here

https://drive.google.com/file/d/1WKKA49XrnDfp5C9S3lIUuO1brhOLG-f6/view?usp=sharing

Thursday, 15 April 2021

അശ്വതിക്കും അജുവിനും ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡ്

കോട്ടയം: അശ്വതി എന്ന തൂലികാനാമത്തില്‍ വര്‍ഷങ്ങളോളം മുഖ്യധാരാ പ്രസിദ്ധീകരണത്തില്‍ ചലച്ചിത്രനിരൂപണമെഴുതിയ പത്മനാഭന്റെ സിനിമ-സ്വപ്‌നവ്യാപാരത്തിലെ കളിയും കാര്യവും എന്ന ഗ്രന്ഥത്തിന് 2020 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്‌കാരം.എം.ജി.സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ മലയാളം അധ്യാപകനായ ഡോ അജു കെ. നാരായണന്റെ ജീവചരിത്രസിനിമകളുടെ ചരിത്രജീവിതം മികച്ച ലേഖനത്തിനുമുള്ള അവാര്‍ഡ് നേടി.

ഡോ.എം.ആര്‍. രാജേഷിന്റെ സിനിമ-മുഖവും മുഖംമൂടിയും എന്ന ഗ്രന്ഥം രണ്ടാം സമ്മാനത്തിനും ഡോ.സെബാസ്റ്റിയന്‍ കാട്ടടിയുടെ സിനിമയും സാഹിത്യവും മൂന്നാം സമ്മാനത്തി നും അര്‍ഹമായി.


ലേഖനവിഭാഗത്തില്‍ ഡോ. എതിരന്‍ കതിരവന്റെ പേരമ്പ്-ലിംഗനീതിയിലെ പൊള്ളത്തരം രണ്ടാം സമ്മാനവും ബിപിന്‍ ചന്ദ്രന്റെ കോമാളി മേല്‍ക്കൈ നേടുന്ന കാലം മൂന്നാം സമ്മാനവും നേടിയപ്പോള്‍ അനീറ്റ ഷാജി എഴുതിയ കഥയും അനുകല്‍പനവും-തൊട്ടപ്പനിലെ ആഖ്യാനഭൂമികകള്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടി.

ഡോ.ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍, തേക്കിന്‍കാട് ജോസഫ്, എ.ചന്ദ്രശേഖര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ഗ്രന്ഥം തെരഞ്ഞെടുത്തത്.ഡോ അരവിന്ദന്‍ വല്ലച്ചിറ, പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാല്‍ക്കുളങ്ങര എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ലേഖനം തെരഞ്ഞെടുത്തത്.

കോവിഡ് നിയന്ത്രണത്തിലാകുന്ന മുറയ്ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ ജോര്‍ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫും അറിയിച്ചു.