സ്വപ്‌നത്തില്‍ അഭയം കണ്ട സിനിമാക്കണ്ണുകള്‍. ശ്രീ ശിവന്റെ ആത്മാവിനു മുന്നില്‍ പ്രണാമം
Wednesday, 23 June 2021
Monday, 21 June 2021
പൂവച്ചല്‍ ഖാദറിന് ആദരാഞ്ജലി
ചാമരം എന്ന ചിത്രത്തിനുവേണ്ടി മികച്ച ഗാനരചയിതാവിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ പ്രമുഖ ഗാനരചയിതാവ് പൂവച്ചല്‍ ഖാദറിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലി
Wednesday, 9 June 2021
Adieu Budhadeb Dasgupta.
Remembering Budhadeb Dasgupta for his outstanding contributions to Indian Cinema like Bagh Bahadur (1989), Charachar (1993), Lal Darja (1997), Kaalpurush (2008), while Dooratwa (1978) Tahader Katha (1993),Uttara (2000) and Swapner Din (2005). May his Soul rest in peace.
Friday, 14 May 2021
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് ണ്‍ 15 വരെ അപേക്ഷിക്കാം
കോട്ടയം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2020ലെ ചലച്ചിത്ര അവാര്‍ഡിന് പേക്ഷാത്തീയതി നീട്ടി. കോവിഡ് ലോക്ഡൗണ്‍ സാഹചര്യങ്ങള്‍ പരിഗണിച്ചാണിത്. ജൂണ്‍ 15 വരെയാണ് അപേക്ഷിക്കാനാവുക
2020 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഒ.ടി.ടി.വഴി റിലീസ് ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക.
വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം-686001 ഫോണ്‍ 9846478093 എന്ന വിലാസത്തില്‍ ബന്ധപ്പെടുയോ keralafilmcritics@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക.
www.keralafilmcritics.comഎന്ന വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 15 വരെ സ്വീകരിക്കും. അപേക്ഷാഫോമിനും നിബന്ധനകള്‍ക്കും വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9846478093
Thursday, 29 April 2021
Thursday, 15 April 2021
അശ്വതിക്കും അജുവിനും ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡ്
ഡോ.എം.ആര്‍. രാജേഷിന്റെ സിനിമ-മുഖവും മുഖംമൂടിയും എന്ന ഗ്രന്ഥം രണ്ടാം സമ്മാനത്തിനും ഡോ.സെബാസ്റ്റിയന്‍ കാട്ടടിയുടെ സിനിമയും സാഹിത്യവും മൂന്നാം സമ്മാനത്തി നും അര്‍ഹമായി.
ലേഖനവിഭാഗത്തില്‍ ഡോ. എതിരന്‍ കതിരവന്റെ പേരമ്പ്-ലിംഗനീതിയിലെ പൊള്ളത്തരം രണ്ടാം സമ്മാനവും ബിപിന്‍ ചന്ദ്രന്റെ കോമാളി മേല്‍ക്കൈ നേടുന്ന കാലം മൂന്നാം സമ്മാനവും നേടിയപ്പോള്‍ അനീറ്റ ഷാജി എഴുതിയ കഥയും അനുകല്‍പനവും-തൊട്ടപ്പനിലെ ആഖ്യാനഭൂമികകള്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടി.
ഡോ.ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍, തേക്കിന്‍കാട് ജോസഫ്, എ.ചന്ദ്രശേഖര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ഗ്രന്ഥം തെരഞ്ഞെടുത്തത്.ഡോ അരവിന്ദന്‍ വല്ലച്ചിറ, പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാല്‍ക്കുളങ്ങര എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ലേഖനം തെരഞ്ഞെടുത്തത്.
കോവിഡ് നിയന്ത്രണത്തിലാകുന്ന മുറയ്ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ ജോര്‍ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫും അറിയിച്ചു.











