Friday, 9 January 2026

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം

 പത്രക്കുറിപ്പ്


കോട്ടയം: 2025 ലെ ചലച്ചിത്രങ്ങള്‍ക്കായുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്സ്  അവാര്‍ഡിന് ഫെബ്രുവരി 5 വരെ വരെ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനും ഡിസംബര്‍ 31 നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഒ.ടി.ടി.വഴി റിലീസ് ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക. കേരളത്തില്‍ ഇതേ കാലയളവില്‍ തീയറ്ററുകളില്‍ റിലീസായ കേരളത്തിനു പുറത്തുനിന്നുള്ള മികച്ച ഇന്ത്യന്‍ ഭാഷാ ചിത്രത്തിനു കൂടി അവാര്‍ഡുണ്ട്.

വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം-686001 ഫോണ്‍ 9846478093 എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ keralafilmcritics@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക. www.keralafilmcritics.com എന്ന വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 5  വരെ സ്വീകരിക്കും. അപേക്ഷാഫോമിനും നിബന്ധനകള്‍ക്കും വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9846478093






                                                         


                                                   തേക്കിന്‍കാട് ജോസഫ്

                                                         ജനറല്‍ സെക്രട്ടറി

Thursday, 8 January 2026

മെറിലാന്‍ഡ് സ്ഥാപകന്‍ പി സുബ്രഹ്‌മണ്യത്തിന്റെ മകനും തീയറ്ററുടമയുമായിരുന്ന എസ് ചന്ദ്രന്റെ നിര്യാണത്തില്‍ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ അനുശോചനം

 
മെറിലാന്‍ഡ് സ്ഥാപകന്‍ പി സുബ്രഹ്‌മണ്യത്തിന്റെ മകനും തീയറ്ററുടമയുമായിരുന്ന എസ് ചന്ദ്രന്റെ നിര്യാണത്തില്‍ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ അനുശോചനം 


Tuesday, 23 December 2025

Humble salutation to the Master craftsman of Malayalam Cinema

ക്രിട്ടിക്‌സ് ബന്ധുകൂടിയായ പ്രിയപ്പെട്ട തിരക്കഥാകൃത്തിന്, നടന്, സംവിധായകന് കണ്ണീര്‍പ്രണാമം. രണ്ടുവര്‍ഷം മുമ്പ് ക്രിട്ടിക്‌സിന്റെ പരമോന്നത ബഹുമതിയായ റൂബി ജൂബിലി പുരസ്‌കാരം ഏറ്റുവാങ്ങാനും ഉദ്ഘാടനം ചെയ്യാനുമായി സദയം എത്തിച്ചേര്‍ന്ന് ഞങ്ങളെ അനുഗ്രഹിച്ച ധന്യ സ്മരണകള്‍ കൂടി ഓര്‍ത്തുകൊള്ളട്ടെ. പ്രിയപ്പെട്ട ശ്രീനിവാസന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

47-ാമത് കേരളക്രിട്ടിക്‌സ്
പുരസ്‌കാരച്ചടങ്ങ് ശ്രീനിവാസന്‍
ഉദ്ഘാടനം ചെയ്തപ്പോള്‍