Tuesday, 13 October 2020

Congratulations to all State Award winners


മികച്ച ചിത്രം: വാസന്തി (സംവിധാനം: സിജു വില്‍സണ്‍, നിര്‍മ്മാണം: ഷിനോദ് റഹ്‌മാന്‍, ഷജാസ് റഹ്‌മാന്‍)

മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ (സംവിധാനം, നിര്‍മ്മാണം: മനോജ് കാന)
മികച്ച സംവിധായകന്‍: ലിജോ ജോസ് പല്ലിശ്ശേരി (ജെല്ലിക്കെട്ട്)
മികച്ച നടന്‍: സുരാജ് വെഞ്ഞാറമൂട് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി)
മികച്ച നടി: കനി കുസൃതി (ബിരിയാണി)
മികച്ച സ്വഭാവ നടന്‍: ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്‌സ്)
മികച്ച സ്വഭാവ നടി: സ്വാസിക വിജയ് (വാസന്തി)
മികച്ച അഭിനയം പ്രത്യേക ജൂറി പരാമര്‍ശം: നിവിന്‍ പോളി (മൂത്തോന്‍)
മികച്ച അഭിനയം പ്രത്യേക ജൂറി പരാമര്‍ശം: അന്ന ബെന്‍ (ഹെലന്‍)
മികച്ച അഭിനയം പ്രത്യേക ജൂറി പരാമര്‍ശം പ്രിയംവദ കൃഷ്ണന്‍ (തൊട്ടപ്പന്‍)
മികച്ച ബാലതാരം (ആണ്‍കുട്ടി): വാസുദേവ് സജീഷ് മാരാര്‍ (കള്ളനോട്ടം, സുല്ല്)
മികച്ച ബാലതാരം (പെണ്‍കുട്ടി): കാതറിന്‍ ബിജി: (നാനി)
മികച്ച കഥാകൃത്ത്: ഷാഹുല്‍ അലിയാര്‍ (വരി, ദി സെന്റെന്‍സ്)
മികച്ച ഛായാഗ്രാഹകന്‍: പ്രതാപ് പി. നായര്‍ (ഇടം, കഞ്ചിറ)
മികച്ച തിരക്കഥാകൃത്ത്: റഹ്‌മാന്‍ ബ്രദേഴ്‌സ്മികച്ച അവലംബിത തിരക്കഥ: പി.എസ്.റഫീഖ് (തൊട്ടപ്പന്‍)
മികച്ച ഗാനരചയിതാവ്: സുരേഷ് (സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ: പുലരി പൂ പോലെ ചിരിച്ചും)
മികച്ച സംഗീത സംവിധായകന്‍: സുഷിന്‍ ശ്യാം (കുമ്പളങ്ങി നൈറ്റ്‌സ് എല്ലാ ഗാനങ്ങളും)
മികച്ച പശ്ചാത്തല സംഗീതം: അജ്മല്‍ ഹജീബുള്ള (വൃത്താകൃതിയിലുള്ള ചതുരം)
മികച്ച ഗായകന്‍: നജീം അര്‍ഷാദ് (ആത്മാവിലെ, കെട്ട്യോളാണെന്റെ മാലാഖ)
മികച്ച പിന്നണി ഗായിക: മധുശ്രീ നാരായണന്‍ (കോളാമ്പി, ഗാനം: പറയാതെ അരികെ വന്ന പ്രണയമേ)
മികച്ച ചിത്രസംയോജനം: കിരണ്‍ ദാസ് (ഇഷ്ഖ്)
മികച്ച കലാസംവിധായകന്‍: ജ്യോതിഷ് ശങ്കര്‍ (കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)
മികച്ച ശബ്ദമിശ്രണം: കണ്ണന്‍ ഗണപതി (ജെല്ലിക്കെട്ട്)
മികച്ച സിങ്ക് സൗണ്ട്: ഹരികുമാര്‍ മാധവന്‍ നായര്‍ (നന്ദി)
മികച്ച ശബ്ദ രൂപകല്‍പ്പന: ശ്രീശങ്കര്‍ ഗോപിനാഥ്. വിഷ്ണു ഗോവിന്ദ് (ഉണ്ട, ഇഷ്ഖ്)
മികച്ച പ്രോസസിംഗ്: ലിജു (ഇടം)
മികച്ച മേക്കപ്മാന്‍: രഞ്ജിത്ത് അമ്പാടി (ഹെലന്‍)
മികച്ച വസ്ത്രാലങ്കാരം: അശോകന്‍ ആലപ്പുഴ (കെഞ്ചിറ)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പുരുഷന്‍): വിനീത് രാധാകൃഷ്ണന്‍
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: (സ്ത്രീ): ശ്രുതി രാമചന്ദ്രന്‍
മികച്ച നൃത്തസംവിധാനം: വൃന്ദ, പ്രസന്ന സുജിത്ത്
മികച്ച ജനപ്രീതിയും കലാ മേന്മയുള്ള മികച്ച ചിത്രം: കുമ്പളങ്ങി നൈറ്റ്‌സ്
മികച്ച നവാഗത സംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)
മികച്ച കുട്ടികളുടെ ചിത്രം: നാനി (സംവിധാനം: സംവിദ് ആനന്ദ്, നിര്‍മ്മാണം: ഷാജി മാത്യു)
പ്രത്യേക ജൂറി അവാര്‍ഡ്: സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ (വിഷ്വല്‍ എഫക്ട്‌സ്, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം)

പ്രത്യേക പരാമര്‍ശം: സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തി(2013 മരണപ്പെട്ടു പോയതാണ് ആണ് അതിനു മുമ്പ് അദ്ദേഹം സംവിധാനം ചെയ്ത ശ്യാമരാഗം)Kerala State Film Awards 2019 Complete list 

Saturday, 2 May 2020

ഗൃഹാതുരത്വസ്മൃതികള്‍

@R Gopalakrishnan
കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ 
ദീര്‍ഘകാല സെക്രട്ടറിയും 
പ്രമുഖ ചലച്ചിത്ര പത്ര പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ശ്രീ മണ്ണാറക്കയം 
ബേബിയും ഈയിടെ അന്തരിച്ചനടന്‍
ശ്രീ ഋഷികപൂറും. 



വര്‍ഷങ്ങള്‍ക്കു മുമ്പ് ഋഷി ശബരിമല ദര്‍ശനത്തിനു വന്ന സമയത്തെടുത്ത ചിത്രം. അന്ന് ചലച്ചിത്രം എന്ന സിനിമാവാരികയുടെ പത്രാധിപരായിരുന്നു മണ്ണാറക്ക യം ബേബി. ഋഷിയുടെ തീര്‍ത്ഥാടനം പ്രത്യേക റിപ്പോര്‍ട്ടായി പ്രസിദ്ധീകരി ച്ചിരുന്നു. 

പ്രമുഖ ചലച്ചിത്ര ചരിത്രകാരനും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ ശ്രീ 
ആര്‍. ഗോപാലകൃഷ്ണന്‍ പകര്‍ത്തിയ ചിത്രം

Wednesday, 22 January 2020

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു


കോട്ടയം: കേരള ഫിലിം ക്രിട്ടിക്സ് അസോസി യേഷന്റെ 2019ലെ ചലച്ചിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2019 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയ്ക്ക് റിലീസ് ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗ ണിക്കുക.
വിശദ വിവരങ്ങ ള്‍ക്കും അപേക്ഷാ ഫോറത്തി നും, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം-686001 ഫോണ്‍ 9846478093 എന്ന വിലാസത്തില്‍ ബന്ധപ്പെടുയോ keralafilmcritics@gmail.comഎന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക. keralafilmcritics.blogspot.in എന്ന വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 24 വരെ സ്വീകരിക്കും. അപേക്ഷാഫോമിനും നിബന്ധനകള്‍ക്കും  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9846478093

                                                                                                    തേക്കിന്‍കാട് ജോസഫ്
                                                                                                    ജനറല്‍ സെക്രട്ടറി






Wednesday, 16 October 2019

41st FILM CRITICS AWARDS NITE 2018-Kayamkulam

കായംകുളത്തെ താരരാവ്
2019 ഒകേ്ടാബര്‍ 16.. കായംകുളത്തെ അക്ഷരാര്‍ത്ഥത്തില്‍ താരാപഥമാക്കിത്തീര്‍ത്ത രാവായിരുന്നു അത്. 41-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ ഫിലിം അവാര്‍ഡ്‌സ് വിതരണത്തിന് ഗോകുലം മൈതാനിയിലെ വിശാലമായ കമാനവും പന്തലും സാക്ഷ്യമാക്കി ആയിരങ്ങള്‍ തടിച്ചു കൂടിയ രാവില്‍ വെള്ളിത്തിരയിലെ താരങ്ങള്‍ അവര്‍ക്കൊപ്പം കൈകോര്‍ത്തു. അവരെ അഭിസംബോധന ചെയ്തു. ആടിയും പാടിയും അവരെ കൈയിലെടുത്തു.
അവാര്‍ഡ് നിശ വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍.കരുണ്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ.ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫ് പ്രസംഗിച്ചു. ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മുതിര്‍ന്ന അംഗങ്ങളായ ട്രഷറര്‍ ബാലന്‍ തിരുമല, എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം അഡ്വ.പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍ എന്നിവരെ ആദരിച്ചു. ആളൊരുക്കത്തിന്റെ പേരില്‍ ഫിലിം ക്രിട്ടിക്‌സ് റൂബി ജൂബിലി പുരസ്‌കാരം നേടിയ നടന്‍ ഇന്ദ്രന്‍സ് സംവിധായകന്‍ ജയരാജില്‍ നിന്ന് ബഹുമതി  ഏറ്റുവാങ്ങി.
മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ സന്ദീപ് സേനനും അനില്‍ സേവ്യറും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള ബഹുമതി ഭയാനകത്തിനു വേണ്ടി ജയരാജ് ഷാജി എന്‍ കരുണില്‍ നിന്നേറ്റുവാങ്ങി. മായാനദി, തരംഗം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച പുതുമുഖനടനുള്ള അവാര്‍ഡ് ടൊവിനോ തോമസ് ഗോകുലം ഗോപാലനില്‍ നിന്ന് ഏറ്റുവാങ്ങി.
ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സംവിധായകന്‍ ബാലു കിരിയത്തിന് ഷാജി എന്‍ കരുണ്‍ സമ്മാനിച്ചു.
2016 ലെ മികച്ച ഗ്രന്ഥത്തിനുള്ള മണ്ണാറക്കയം അവാര്‍ഡ് നേടി എം.ഡി.മനോജ്, 2017ലെ മികച്ച ഗ്രന്ഥത്തിനുള്ള ബഹുമതി നേടിയ ഡോ.അരവിന്ദന്‍ വല്ലച്ചിറ 2016ലെ ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡും 2016ലെ മികച്ച ലേഖനത്തിനുള്ള അവാര്‍ഡു്ം നേടിയ രാകേഷ് ആര്‍.നാഥ് എന്നിവരും ഷാജി എന്‍ കരുണില്‍ നിന്ന് അവാര്‍ഡുകളേറ്റുവാങ്ങി.
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: വി.സി.അഭിലാഷ്(ചിത്രം:ആളൊരുക്കം), മികച്ചതിരക്കഥാകൃത്ത് :  സജീവ് പാഴൂര്‍ (ചിത്രം : തൊണ്ടിമുതലും ദൃക്സാക്ഷിയും),മികച്ച ഗാനരചയിതാവ് :  ഡോ.എം.ജി.സദാശിവന്‍ (ചിത്രം: എന്റെ പ്രിയതമന്),മികച്ച സംഗീത സംവിധാനം : 4 മ്യൂസിക്സ് (ചിത്രം: മീസാന്‍, സദൃശ്യവാക്യം 24:29),, ചിത്രം: കിണര്‍),മികച്ച ഛായാഗ്രാഹകന്‍ : നിഖില്‍ എസ്.പ്രവീണ്‍ (ചിത്രം ഭയാനകം),മികച്ച ചിത്രസന്നിവേശകന്‍ : അയൂബ് ഖാന്‍ (ചിത്രം: ലക്ഷ്യം),മികച്ച ശബ്ദലേഖകന്‍ : രംഗനാഥ് രവി (ചിത്രം: നവല്‍ എന്ന ജുവല്‍),മികച്ച കലാസംവിധായകന്‍ : മായാശിവ (ചിത്രം: ഥന്‍)
മികച്ച മേക്കപ്പ്മാന്‍ : എന്‍.ജി. റോഷന്‍ (ചിത്രം: നവല്‍ എന്ന ജുവല്‍),മികച്ച വസ്ത്രാലങ്കാരം : എസ്.കെ.സതീഷ് (ചിത്രം: നവല്‍ എന്ന ജുവല്‍),
മികച്ച നവാഗത പ്രതിഭ : ശ്രീകാന്ത് മേനോന്‍ (ചിത്രം : ആളൊരുക്കം),
മികച്ച ജനപ്രിയസിനിമ : മുളകുപാടം ഫിലിംസ്( രാമലീല),
ബാലചിത്രം : ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ (സംവിധാനം : വിജയകൃഷ്ണന്‍)
സാമൂഹികപ്രസക്തിയുള്ള ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം:
കിണര്‍ (സംവിധാനം എം.എ.നിഷാദ്) നടിഛ ഷീലു ഏബ്രഹാം(സദൃശ്യവാക്യം) തുടങ്ങിയവര്‍ക്ക് ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.
തട്ടത്തിന്‍ മറയത്തിലൂടെ മലയാളിയുടെ ഇഷ്ടനായികയായിത്തീര്‍ന്ന ഇഷ തല്‍വാര്‍, വിമാനത്തിലൂടെ പ്രശസ്തയായ കലാതിലകം ദുര്‍ഗാ കൃഷ്ണ, അഡാര്‍ ലവ് നായിക നൂറിന്‍ ഷെറിഫ് തുടങ്ങിയവരുടെ നൃത്തം യുവതലമുറയുടെ ഹരമായ ഹരിശങ്കറിന്റെ ഗാനങ്ങള്‍ എല്ലാമായി അവിസ്മരണീയരാവായി മാറി ഈ സായാഹ്‌നം