Thursday, 29 April 2021

കെ.വി.ആനന്ദിന് ആദരാഞ്ജലി

 

ക്യാമറകൊണ്ട് ചിത്രമെഴുതിയ

രാജകുമാരന്

ആദരാഞ്ജലി


Thursday, 15 April 2021

അശ്വതിക്കും അജുവിനും ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡ്

കോട്ടയം: അശ്വതി എന്ന തൂലികാനാമത്തില്‍ വര്‍ഷങ്ങളോളം മുഖ്യധാരാ പ്രസിദ്ധീകരണത്തില്‍ ചലച്ചിത്രനിരൂപണമെഴുതിയ പത്മനാഭന്റെ സിനിമ-സ്വപ്‌നവ്യാപാരത്തിലെ കളിയും കാര്യവും എന്ന ഗ്രന്ഥത്തിന് 2020 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്‌കാരം.എം.ജി.സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ മലയാളം അധ്യാപകനായ ഡോ അജു കെ. നാരായണന്റെ ജീവചരിത്രസിനിമകളുടെ ചരിത്രജീവിതം മികച്ച ലേഖനത്തിനുമുള്ള അവാര്‍ഡ് നേടി.

ഡോ.എം.ആര്‍. രാജേഷിന്റെ സിനിമ-മുഖവും മുഖംമൂടിയും എന്ന ഗ്രന്ഥം രണ്ടാം സമ്മാനത്തിനും ഡോ.സെബാസ്റ്റിയന്‍ കാട്ടടിയുടെ സിനിമയും സാഹിത്യവും മൂന്നാം സമ്മാനത്തി നും അര്‍ഹമായി.


ലേഖനവിഭാഗത്തില്‍ ഡോ. എതിരന്‍ കതിരവന്റെ പേരമ്പ്-ലിംഗനീതിയിലെ പൊള്ളത്തരം രണ്ടാം സമ്മാനവും ബിപിന്‍ ചന്ദ്രന്റെ കോമാളി മേല്‍ക്കൈ നേടുന്ന കാലം മൂന്നാം സമ്മാനവും നേടിയപ്പോള്‍ അനീറ്റ ഷാജി എഴുതിയ കഥയും അനുകല്‍പനവും-തൊട്ടപ്പനിലെ ആഖ്യാനഭൂമികകള്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടി.

ഡോ.ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍, തേക്കിന്‍കാട് ജോസഫ്, എ.ചന്ദ്രശേഖര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ഗ്രന്ഥം തെരഞ്ഞെടുത്തത്.ഡോ അരവിന്ദന്‍ വല്ലച്ചിറ, പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാല്‍ക്കുളങ്ങര എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ലേഖനം തെരഞ്ഞെടുത്തത്.

കോവിഡ് നിയന്ത്രണത്തിലാകുന്ന മുറയ്ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ ജോര്‍ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫും അറിയിച്ചു.

Thursday, 18 February 2021

വിട ഐസക്ക്‌


നല്ല സിനിമയുടെ സഹയാത്രികനായിരുന്ന സംഗീതസംവിധായകന്‍ ഐസക്ക് തോമസ് കോട്ടുകാപ്പള്ളിക്ക് ആദരാഞ്ജലി

 

Saturday, 14 November 2020

ആദരാഞ്ജലികള്‍


 സൗമിത്രോ...വിട.

ദീപ്തസ്മൃതികള്‍

പ്രൗഢസ്മരണകള്‍

ഓര്‍മ്മകളുടെ

തിരശ്ശീലയില്‍

ഒരിക്കലും 

മായാത്ത, മറക്കാത്ത

സാന്നിദ്ധ്യം.

പ്രണാമം


Sunday, 25 October 2020

ചലച്ചിത്രഗ്രന്ഥം, നിരൂപണം: ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ മണ്ണാറക്കയം ബേബി രചനാ അവാര്‍ഡിന് ചലച്ചിത്ര ഗ്രന്ഥങ്ങങളും സിനിമാലേഖനങ്ങളും ക്ഷണിച്ചു. 2019ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ലേഖനങ്ങളുമാണ് അവാര്‍ഡിന് പരിഗണിക്കുക.ക്യാഷ് അവാര്‍ഡും ശില്‍പവും പ്രശസ്തിപത്രവുടങ്ങുന്ന അവാര്‍ഡിന് പൂരിപ്പിച്ച അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും നാലു കോപ്പി വീതം തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം 686001 ഫോണ്‍ 98464 78093 എന്ന വിലാസത്തില്‍ നവംബര്‍ 30ന് അകം കിട്ടത്തക്കവിധം അയയ്ക്കണം. പുസ്തകത്തിന് 500 രൂപയുടെയും ലേഖനത്തിന് 300 രൂപയുടെയും കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന ഡിഡിയടക്കം വേണം അപേക്ഷിക്കാന്‍. അപേക്ഷാ ഫോമും നിബന്ധനകളും keralafilmcritics@gmail.com എന്ന ഇമെയില്‍ വിലാസത്തിനിന്ന് ഇമെയിലിലൂടെയുംwww.keralafilmcritics.com. എന്ന വെബ്‌സൈറ്റില്‍ നിന്ന് നേരിട്ടു ഡൗണ്‍ലോഡ് ചെയ്തും നേടാവുന്നതാണ്. 

 ഡോ.ജോര്‍ജ് ഓണക്കൂര്‍ പ്രസിഡന്റ് 
 തേക്കിന്‍കാട് ജോസഫ് ജനറല്‍ സെക്രട്ടറി 
അപേക്ഷാ ഫോമിന് താഴെ കാണുന്ന ഇമേജില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക



Tuesday, 20 October 2020

FILM CRITICS AWARDS 2019 @ MEDIA

 

TIMES OF INDIA
21-10-2020

THE HINDU
21-10-2020

MALAYALA MANORAMA
21-10-2020


MATHRUBHUMI
21-10-2020


DESHABHIMANI
21-10-2020


KERALA KAUMUDI
21-10-2020


MANGALAM
21-10-2020

DEEPIKA
21-10-2020


MADHYAMAM
21-10-2020


METRO VARTHA
21-20-2020

Thank you for the media Support Manoramaonline https://www.manoramaonline.com/movies/movie-news/2020/10/20/kerala-film-critics-awards-announced-best-actor-nivin-pauly-manju-warrier-actress-geethu-mohandas-best-director.html Mangalamonline https://www.mangalam.com/news/detail/433400-latest-news-film-critics-award.html Marunadanmalayali.com https://www.marunadanmalayalee.com/news/keralam/filim-critic-award-208777 Keralakaumudionline https://keralakaumudi.com/news/news.php?id=416354&u=film-critics-award-2019 Vanithaonline https://www.vanitha.in/celluloid/multiplex/film-critic-award-news-2020.html Madhyamam.com https://www.madhyamam.com/n-587791 Mediamangalam english http://english.mediamangalam.com/film-critics-awards-2020-lijos-jellikkettu-bags-best-film-awardgeetu-mohandas-best-director-nivin-pauly-best-actor-manju-warrier-best-actresshariharan-selected-as-chalachitra-retnam-mammooty/ Mediamangalam.com http://mediamangalam.com/archives/21763?fbclid=IwAR3pOYnzUtMOydaPpGzTJe6ecAatujaY04g-eB963CtIAifGXxhMhj0XSQg News 18 Keralam https://malayalam.news18.com/news/film/movies-nivin-pauly-is-best-male-actor-and-manju-warrier-best-female-actor-in-film-critics-award-mm-301807.html Samayam Malayalam https://malayalam.samayam.com/malayalam-cinema/movie-news/kerala-film-critics-awards-2020-announced-best-film-jallikattu-best-actor-nivin-and-best-actress-manju-warrier/articleshow/78763262.cms Mathrubhumi.com http://flowersoriginals.com/2020/10/kerala-film-critics-awrds/ Asiaville.com https://malayalam.asiavillenews.com/article/filim-critics-awards-announced-nivin-and-manju-best-actor-and-actress-62357 Newsthen.com https://newsthen.com/tag/film-critics-award Kairalionline.com https://www.kairalinewsonline.com/2020/10/20/353036.html Flowersoriginal.com http://flowersoriginals.com/2020/10/kerala-film-critics-awrds/ Doolnews.com https://www.doolnews.com/44th-film-kerala-film-critics-award-777.html Bignewslive.com https://www.bignewslive.com/2020/10/20/210063/movie-awards-announced/ Anweshanam https://www.anweshanam.com/entertainment/2019-kerala-film-critics-award-announced- https://in.shafaqna.com/IN/AL/2793673 ctvonline https://ctvonline.in/entertainment/nivin-pauly-best-actor-manu-avrier-best-actoress silma,com https://silma.in/critics-award-for-manju-warrier-nivin-pauly-mammootty/ woneminute.com https://malayalam.woneminute.in/filmcriticaward-nivinpoly-bestactor-manjuvaryar-actress/ navakeralanews https://navakeralanews.com/film-critics-award-for-nivin-pauly-and-manju-warrier/ news8plus https://news8plus.com/film-critics-award-jellikettu-best-picture-geethu-mohandas-best-director-nivin-pauly-actor-manju-warrier-actress/ opoyi.com https://opoyi.com/malayalam/kerala-film-critics-award-nivin-pauly-best-actor-manju-warrier-actress' keralaonline https://keralaonlinenews.com/tag/film-critic-award-announced asianet https://www.asianet.in/news/film-critics-awards-announced.html https://youtu.be/h5T7nDsVngk azhimugham.com https://www.azhimukham.com/amp/entertainment/film-critics-award-malayalam-2019-836168 pravasishabdam https://www.pravasishabdam.com/film-critics-award/ deshabhimani.com https://www.deshabhimani.com/amp/cinema/film-critics-award/902404 metromatinee.com https://metromatinee.com/malayalam-266/ realnewskerala https://realnewskerala.com/tag/44th-kerala-film-critics-awards/ reportertv https://www.reporter.live/film-critics-award-anounced/7616/ kazhchavattam http://www.kazhchavattam.com/film%20critics2010 mixindia https://ml.mixindia.com/film-critics-award/ factinquest https://factinquest.com/2020/10/20/kerala-film-critics-award-announced/ malabarnews https://www.malabarnews.com/44-th-film-critics-award-declared/ newsatfirst https://newsatfirst.com/news/29083-Film-Critics-Award-2019-Lijos-Jellybean-Best-Picture-Geethu-Mohandas-Best-Director-Nivin-Pauly-Best-Actor-Manju-Warrier-Best-Actress-Hariharan-Film-Award-Mammootty-Ruby-Jubilee-Award nanaonline https://nanaonline.in/tag/kerala-state-film-critics-awards-2019/ cellulloidonline https://celluloidonline.com/kerala-film-critics-awards-announced/ southlive https://www.southlive.in/movie/film-news/kerala-film-critics-awards/ https://youtu.be/iV3a9D40fKA asianetnews https://www.asianetnews.com/entertainment-news/mammootty-won-film-critics-award-qii0vn manoramaonline english https://www.onmanorama.com/entertainment/entertainment-news/2020/10/20/film-critics-awards2019-2020-nivin-pauly-manju-jallikattu-winners-list.html mathrubhumi english https://english.mathrubhumi.com/movies-music/movie-news/kerala-film-critics-award-2019-nivin-pauly-manju-warrier-bag-top-honours-1.5145037 newsthen https://newsthen.com/tag/film-critics-award doolnews https://www.doolnews.com/44th-film-kerala-film-critics-award-777.html bignewslive https://www.bignewslive.com/2020/10/20/210063/movie-awards-announced/ asiaville malayalam https://malayalam.asiavillenews.com/article/filim-critics-awards-announced-nivin-and-manju-best-actor-and-actress-62357 Jayakesarionline http://jayakesarionline.com/%E0%B4%AB%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%82-%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%85%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A1/onmanfacmixinmetromeasasianaop

Monday, 19 October 2020

ഫിലിം ക്രിട്ടികസ് അവാര്‍ഡ് 2019/ FILM CRITICS AWARDS 2019 COMPLETE LIST


ഫിലിം ക്രിട്ടികസ് അവാര്‍ഡ് 2019:

ലിജോയുടെ ജെല്ലിക്കെട്ട് മികച്ച ചിത്രം, ഗീതു മോഹന്‍ദാസ് മികച്ച സംവിധായിക
നിവിന്‍ പോളി നല്ല നടന്‍, മഞ്ജു വാര്യര്‍ നല്ല നടി
ഹരിഹരന് ചലച്ചിത്രരത്‌നം
മമ്മൂട്ടിക്ക് റൂബി ജൂബിലി അവാര്‍ഡ്

തിരുവനന്തപുരം: ഒ. തോമസ് പണിക്കര്‍ നിര്‍മ്മിച്ചു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് 2019 ലെ മികച്ച സിനിമയ്ക്കുള്ള 44-മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ലിജോയ്ക്കു (ചിത്രം: ജെല്ലിക്കെട്ട്) ലഭിക്കും.ഗീതു മോഹന്‍ദാസ് ആണ് മികച്ച സംവിധായക (ചിത്രം:മൂത്തോന്‍). മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളി മികച്ച നടനായി. മഞ്ജുവാര്യരാണ് (ചിത്രം: പ്രതി പൂവന്‍കോഴി) മികച്ച നടി.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച,് ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌ക്കാരമാണിത്. 

അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ് ബാലന്‍ തിരുമല ഡോ.അരവിന്ദന്‍ വല്ലച്ചിറ, പ്രൊഫ. ജോസഫ് മാത്യു പാലാ, എ.ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍. മൊത്തം നാല്‍പതു ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.


ഹരിഹരന് ചലച്ചിത്രരത്നം

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ ഹരിഹരന് നല്‍കും. 

റൂബി ജൂബിലി അവാര്‍ഡ് മമ്മൂട്ടിക്ക്

മെഗാസ്റ്റാര്‍ നാല്പതിലേറെ വര്‍ഷങ്ങളായി ദക്ഷിണേന്ത്യന്‍ സിനിമയില്‍ അനനുകരണീയമായ അഭിനയശൈലിയിലൂടെ താരപ്രഭാവനം നിലനിര്‍ത്തുന്ന പത്മശ്രീ മമ്മൂട്ടിക്ക് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും


ചലച്ചിത്രപ്രതിഭാ പുരസ്‌കാരം

 കിലുക്കം, ഗുരു, തുടങ്ങി 41 വരെ നിഴലും വെളിച്ചവും കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന ഛായാഗ്രാഹകന്‍ എസ്.കുമാര്‍, സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജ്, നടി സേതുലക്ഷ്മി, നാന ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ എന്നിവര്‍ക്കു ചല ച്ചിത്രപ്രതിഭാ പുരസ്‌കാരം സമ്മാനിക്കും.


മറ്റ് അവാര്‍ഡുകള്‍

മികച്ച രണ്ടാമത്തെ ചിത്രം: വാസന്തി (നിര്‍മ്മാണം സിജു വില്‍സ ണ്‍)

മികച്ച രണ്ടാമത്തെ ചിത്രത്തി ന്റെ സംവിധായകന്‍: റഹ്‌മാന്‍ ബ്രദേഴ്‌സ് (ചിത്രം: വാസന്തി)

മികച്ച സഹനടന്‍ : വിനീത് ശ്രീനിവാസന്‍(ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍),ചെമ്പന്‍ വിനോദ് (ചിത്രം:ജെല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്)


മികച്ച സഹനടി   : സ്വാസിക
(ചിത്രം: വാസന്തി)

മികച്ച ബാലതാരം : മാസ്റ്റര്‍ വാസുദേവ് സജീഷ് (ചിത്രം: കള്ളനോട്ടം) 

                     ബേബി അനാമിയ ആര്‍.എസ് (ചിത്രം : സമയയാത്ര)

മികച്ച തിരക്കഥാകൃത്ത് : സജിന്‍ ബാബു (ചിത്രം : ബിരിയാണി)

മികച്ച ഗാനരചയിതാവ് : റഫീക്ക് അഹ്‌മ്മദ് (ചിത്രം : ശ്യാമരാഗം)

മികച്ച സംഗീത സംവിധാനം : ഔസേപ്പച്ചന്‍ (ചിത്രം : എവിടെ?)

മികച്ച പിന്നണി ഗായകന്‍ : വിജയ് യേശുദാസ് (ഗാനം : തൂമഞ്ഞു വീണ വഴിയേ, ചിത്രം: പതിനെട്ടാംപടി, ശ്യാമരാഗം)


മികച്ച പിന്നണി ഗായിക : മഞ്ജരി (ഗാനം: രാരീരം, ചിത്രം:മാര്‍ച്ച് രണ്ടാം വ്യാഴം )

മികച്ച ഛായാഗ്രാഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (ചിത്രം: ജല്ലിക്കെട്ട്)

മികച്ച ചിത്രസന്നിവേശകന്‍ : ഷമീര്‍ മുഹമ്മദ് (ചിത്രം: ലൂസിഫര്‍)

മികച്ച ശബ്ദലേഖകന്‍ : ആനന്ദ് ബാബു ( ചിത്രം : തുരീയം,ഹുമാനിയ)

മികച്ച കലാസംവിധായകന്‍ : ദിലീപ് നാഥ് (ചിത്രം: ഉയരെ)

മികച്ച മേക്കപ്പ്മാന്‍ : സുബി ജോഹാല്‍, രാജീവ് സുബ്ബ(ചിത്രം : ഉയരെ)

മികച്ച വസ്ത്രാലങ്കാരം: മിഥുന്‍ മുരളി (ചിത്രം: ഹുമാനിയ)

മികച്ച ജനപ്രിയചിത്രം: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ (സംവിധാനം : എ.ഡി.ഗിരീഷ്)

പ്രത്യേക ജൂറി പരാമര്‍ശം: ഗോകുലം മൂവീസ് നിര്‍മിച്ച പ്രതി പൂവന്‍കോഴി (നിര്‍മ്മാണം:ഗോകുലം ഗോപാലന്‍്)

മികച്ച ജീവചരിത്ര സിനിമ : ഒരു നല്ല കോട്ടയംകാരന്‍( സംവിധാനം:സൈമണ്‍ കുരുവിള),   കലാമണ്ഡലം ഹൈദരലി (സംവിധാനം:കിരണ്‍ ജി നാഥ്)                   

സംവിധായകമികവിനുള്ള പ്രത്യേകജൂറി പുരസ്‌കാരം: പൃഥ്വിരാജ് (ചിത്രം: ലൂസിഫര്‍)

ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: അജയ് ഡേവിഡ് കാച്ചപ്പിള്ളി (ചിത്രം പൊറിഞ്ചു മറിയം ജോസ്)

ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.റോസി (സംവിധാനം ശശി നടുക്കാട്)

അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം :1. കെ.കെ.സുധാകരന്‍ (ചിത്രം : തി.മി.രം), 2. റോഷന്‍ ആന്‍ഡ്രൂസ് (ചിത്രം : പ്രതി പൂവന്‍കോഴി), 3. അനശ്വര രാജന്‍ (ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍)

നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍: 

സംവിധാനം റോയ് കാരയ്ക്കാട്ട് (ചിത്രം :കാറ്റിനരികെ), ധര്‍മരാജ് മുതുവരം (ചിത്രം: സൈറയും ഞാനും), ജഹാംഗിര്‍ ഉമ്മര്‍ (ചിത്രം:മാര്‍ച്ച് രണ്ടാം വ്യാഴം)

നടന്‍: ചന്തുനാഥ്  (ചിത്രം:പതിനെട്ടാംപടി),നടി ശ്രീലക്ഷ്മി (ചിത്രം: ചങ്ങായി)

കഥ, തിരക്കഥ: പി.ആര്‍ അരുണ്‍ (ചിത്രം: ഫൈനല്‍സ്)

ഗാനരചന: റോബിന്‍ അമ്പാട്ട് (ചിത്രം ഒരു നല്ല കോട്ടയംകാരന്‍)